കൊച്ചി: അങ്കമാലിയില്‍ മധ്യവയസ്കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. മഞ്ഞപ്ര സ്വദേശി ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി പോളിയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡബിള്‍ ബാരല്‍ തോക്ക് കൊണ്ടാണ് പോളി ജോസിനെ വെടിവെച്ചത്.
മുന്‍ സൈനികനായിരുന്ന പ്രതി സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് പ്രാഥമിക നിഗമനം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പോളിയുടെ പിതാവിനെ കൊല്ലപ്പെട്ട കേസില്‍ കോടതി ജോസിനെ വെറുതെ വിട്ടിരുന്നു.
Content Highlights: Accused in the death of a angamaly middle-aged man in Angamaly surrenders