കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാൾ നടന് ടിനി ടോമിന്റെ മകൻ ആദം ഷീം ആണ്. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Content Highlight : Three individuals, including the son of actor Tiny Tom, have been arrested in Kochi for allegedly possessing drugs. The arrests were carried out by the Tripunithura Hill Palace police on the 22nd of this month.