ആലപ്പുഴ: ഓണ്‍ലൈന്‍ വായ്പ വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ ബിബിന്‍ , പങ്കാളി സൗമ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയാണ് ഇരുവരും പണം തട്ടിയിരുന്നത്.
വിവിധയിടങ്ങളില്‍ താമസിച്ച് വഴിയോര കച്ചവടക്കാരുടെ സിം ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 7കവര്‍ച്ചാ കേസില്‍ പ്രതിയാണ് ബിബിന്‍. പാലക്കാട് സ്വദേശിനിയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്.
Content Highlight : Accused arrested for defrauding young women by promising online loans.