ആലപ്പുഴ: കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. ചേര്‍ത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന് സമീപത്തെ കായലിലാണ്കാണാതായത്. പള്ളിപ്പുറം സ്വദേശി അക്ഷയ്(അമ്പാടി-25)യെയാണ് കാണാതായത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും തെരച്ചില്‍ നടത്തുകയാണ്.
Content Highlights: Youth Goes Missing While Bathing in Backwaters in Cherthala