ആലപ്പുഴയിൽ വാണിജ്യ പാചക വാതക സിലണ്ടറിൽ പച്ചവെള്ളം

പുതുക്കിയ നിരക്ക് അനുസരിച്ചായിരുന്നു കടഉടമ ഗ്യാസ് സിലിണ്ടർ വാങ്ങിയത്

ആലപ്പുഴ: പാചക വാതക സിലിണ്ടറിൽ പാചക വാതകത്തിന് പകരം പച്ചവെള്ളം. പുന്നപ്ര കുറവൻതോടിന് സമീപം ഫുഡ് പ്രോഡക്ട്സ് സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയയ്ക്കാണ് ​

പച്ചവെള്ളം നിറച്ച ഗ്യാസ് സിലിണ്ടർ ലഭിച്ചത്. കഴിഞ്ഞ ദിവസം ചപ്പാത്തി ഉണ്ടാക്കുന്നതിനായി സിലിണ്ടർ കത്തിച്ചപ്പോൾ ഓഫായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറിൽ പച്ചവെള്ളം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് വില വർധിപ്പിച്ചിരുന്നു. പുതിക്കിയ നിരക്ക് അനുസരിച്ച് 1,880 രൂപയ്ക്ക് ഞായറാഴ്ചയായിരുന്നു കബീർ സിലിണ്ടർ വാങ്ങിയത്.

ഗ്യാ​സ് ഏ​ജ​ൻ​സി വി​ത​ര​ണം ചെ​യ്ത സി​ലി​ണ്ട​റി​ന് 38.1 കി​ലോ തൂ​ക്ക​മു​ണ്ട്. സി​ലി​ണ്ട​റി​ന്‍റെ തൂ​ക്കം 19 കി​ലോ​യാ​ണ്. ബാ​ക്കി 19.1 കി​ലോ പാ​ച​ക വാ​ത​കം കാ​ണേ​ണ്ട​താ​ണ്. ഒ​ൻ​പ​ത് കി​ലോ പാ​ച​ക വാ​ത​ക​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ബാ​ക്കി 10 കി​ലോ വെ​ള്ള​മാ​ണ്.ആ​ല​പ്പു​ഴ​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് സി​ലി​ണ്ട​ർ വാ​ങ്ങി​യ​ത്. സി​ലി​ണ്ട​റി​ൽ വെ​ള്ള​മാ​ണെ​ന്ന് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെന്നാണ്​ ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ പറഞ്ഞതെന്നാണ് ക​ട​യു​ട​മ പറയുന്നത്.

Content Highlights: water found in commercial cooking gas cylinder in Alappuzha

To advertise here,contact us