കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍

കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ജിതിന്‍

ആലപ്പുഴ: കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. 1.286 ഗ്രാം കഞ്ചാവുമായാണ് മാവേലിക്കര ഭരണിക്കാവ് സന്ദീപ് എന്ന് വിളിക്കുന്ന ജിതിന്‍ കൃഷ്ണ (35) പിടിയിലായത്. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ജിതിന്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്‌സൈസ് സ്‌പേഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.

Content Highlights: KSRTC conductor arrested with drug

To advertise here,contact us