കന്നഡിഗർക്ക് കൂടുതൽ ജോലി അവസരം എന്ന ആവശ്യവുമായി ഐ ടി പാർക്കുകളും സ്വകാര്യ കമ്പനികളും സന്ദർശിച്ച് കന്നഡ സംഘടന. കർണാടക രക്ഷണ വേദികെ എന്ന സംഘടനയാണ് കന്നഡിഗർക്ക് കൂടുതൽ അവസരം നൽകണമെന്ന ആവശ്യവുമായി കമ്പനി മേധാവികളെ കാണുന്നത്.
സംഘടനയുടെ അധ്യക്ഷൻ ടി എ നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് അണികൾ കമ്പനികളിലേക്ക് കയറിച്ചെല്ലുന്നത്. കന്നഡിഗർക്ക് കൂടുതൽ അവസരം എന്ന ആവശ്യവുമായി നവംബർ ഒന്ന് മുതൽ സംസ്ഥാനമെമ്പാടും പ്രചാരണത്തിലാണ് സംഘടന. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെമ്പാടുമുള്ള ഐ ടി പാർക്കുകളിലും സ്വകാര്യ കമ്പനികളിലും സംഘടന സന്ദർശനം നടത്തുന്നത്. കന്നഡ പ്രാദേശിക സംഘടനകളോട് കമ്പനികൾ സന്ദർശിക്കരുത് എന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞിട്ടും, അതിനെ വകവെയ്ക്കാതെയാണ് സംഘടനയുടെ സന്ദർശനം.
രണ്ട് സംഘങ്ങളായാണ് സംഘടന പ്രതിനിധികൾ കമ്പനികൾ സന്ദർശിക്കുന്നത്. വിവിധ കമ്പനികളിലേക്ക് കയറിച്ചെല്ലുന്ന സംഘാങ്ങങ്ങൾ കമ്പനിയുടെ ഹയറിങ് രീതി, തൊഴിലാളികളിൽ കന്നഡിഗരുടെ എണ്ണം, കഴിഞ്ഞ മൂന്ന് വർഷത്തെ ഹയറിങ് ഡാറ്റ, കന്നഡിഗർക്ക് ജോലി നൽകാൻ കമ്പനി സ്വീകരിച്ച നടപടികൾ എന്നിവ വിശദീകരിക്കാനും നൽകാനും ആവശ്യപ്പെട്ടു. തൊഴിലിന് എടുക്കുന്നതിൽ വിവേചനമുണ്ടെന്ന പരാതികൾ കമ്പനികൾ പരിഹരിക്കണമെന്നും കർണാടകയിലെ യുവാക്കൾക്ക് നൈപുണ്യ വികസന പരിപാടികൾ, പരിശീലനം, ഇന്റേൺഷിപ്പ് അവസരങ്ങൾ എന്നിവ വിപുലീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കർണാടകയിൽ പ്രവർത്തിക്കുന്ന കമ്പനികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ, മനുഷ്യ മൂലധനം എന്നിവ പ്രയോജനപെപടുത്തുകയാണെന്നും അതിനാൽ തദ്ദേശവാസികൾക്കും തൊഴിൽ നൽകണമെന്നും സംഘടന വാദിച്ചു. കമ്പനികളെ ലക്ഷ്യം വെക്കുകയല്ല മറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് തങ്ങളുടെ ഉദ്ധേശമെന്നും സംഘടന വാദിച്ചു.
Content Highlights: Karnataka Rakshana Vedike has launched efforts to secure more job opportunities for Kannadigas. The organisation is visiting IT parks and private companies and meeting company heads to demand greater employment opportunities for local candidates.