പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിച്ച് ഇഞ്ചിയോണ്‍ കിയ. തിരുവല്ല എം സി റോഡിൽ തിരുമൂലപുരത്ത് സജ്ജമാക്കിയിരിക്കുന്ന പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ, തിരുവല്ല നഗരസഭ ചെയർപേഴ്സണ്‍ ലേഖ എസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവർ ചേർന്ന് നിർവഹിച്ചു.
തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള കിയ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് സൗകര്യങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇഞ്ചിയോണ്‍ കിയ തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ഉറപ്പുനൽകുന്നതിന്റെ ഭാഗമായാണ് ഇഞ്ചിയോൺ കിയയുടെ ഈ വിപുലീകരണം.
അത്യാധുനിക സംവിധാനങ്ങളും മികച്ച പരിശീലനം ലഭിച്ച അനുഭവ സമ്പന്നരായ ജീവനക്കാരും ഉൾപ്പെടുന്ന പുതിയ ഷോറൂം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നൽകാനാണ് ഇഞ്ചിയോൺ കിയ ലക്ഷ്യമിടുന്നത്. ഏകദേശം ഒരു ഏക്കർ സ്ഥലത്തിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തിരുവല്ലയിലെ അത്യാധുനിക ഷോറൂം സജ്ജമാക്കിയിരിക്കുന്നത്.
ഓരോ ഉപഭോക്താവിനും അവരുടെ വീടിനരികിൽത്തന്നെ സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് സൗകര്യങ്ങൾ ഉന്നത ഗുണനിലവാരത്തോടെ ലഭ്യമാക്കാനാണ് ഇഞ്ചിയോൺ കിയ ശ്രമിക്കുന്നത്. ഉപഭോക്താക്കളുടെ പൂർണ്ണ തൃപ്തിയും തടസ്സങ്ങളില്ലാത്ത വാഹന പരിചരണത്തിലുള്ള ഇഞ്ചിയോൺ കിയയുടെ പ്രതിബദ്ധതയും പുതിയ ഷോറൂമിലൂടെയും തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ ഉദഘാടന വേളയില്‍ പറഞ്ഞു.
പുതിയ ഷോറൂമിൽ സോറെന്റോ ഉൾപ്പെടെയുള്ള കിയയുടെ പ്രമുഖ മോഡലുകൾ നേരിട്ട് കണ്ടറിയാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വ്വീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുമായി 8111879111 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Content Highlight: Incheon Kia opened a new 3S facility in Thiruvalla, offering complete sales, service, and spare parts under one roof.