ICL ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

'ഇൻഡോ-അറബ് കണക്ട് 2026' വേദിയിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പുരസ്‌കാരം സമ്മാനിച്ചു

കൊച്ചി: ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം. ട്രാവൽ & ടൂറിസം മേഖലയിൽ മികവ് തെളിയിച്ചതിനാണ് പുരസ്‌കാരം. 'ഇൻഡോ-അറബ് കണക്ട് 2026' വേദിയിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പുരസ്‌കാരം സമ്മാനിച്ചു. ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എംഡിയും മാനേജിംഗ് എഡിറ്ററുമായ രവിശങ്കർ കെ വി, തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിനോദസഞ്ചാര-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് ‘ഇൻഡോ-അറബ് കണക്ട് 2026’ കൊച്ചിയിൽ സംഘടിപ്പിച്ചത്. ഇന്ത്യ, ജി സി സി, മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രൊഫഷണലുകൾ എന്നിവർ സംഗമിച്ച വേദിയായിരുന്നു ‘ഇൻഡോ-അറബ് കണക്ട് 2026’.

ഇൻഡോ-അറബ് ടൂറിസം കോൺക്ലേവ്, ബി2ബി മീറ്റ്, ട്രാവൽ എക്സ്പോ, ഇൻഡോ-അറബ് ഗ്ലോബൽ ടൂറിസം അവാർഡുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലാണ് ‘ഇൻഡോ-അറബ് കണക്ട് 2026’ സംഘടിപ്പിച്ചത്. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് കരുത്തുപകരാൻ ‘ഇൻഡോ-അറബ് കണക്ട് 2026’ സഹായകമായി. ട്രാവൽ & ടൂറിസം മേഖലയിൽ യുവ സംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് അമൽജിത്തിന് ലഭിച്ച പുരസ്കാരമെന്ന് ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി.

Content Highlight: Amaljith Menon, Vice Chairman of ICL Tours and Travels, received the 'Young Entrepreneur' award at 'Indo-Arab Connect 2026'.

To advertise here,contact us