മധ്യപ്രദേശില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 12 കിലോമീറ്റര്‍ ജലസേചന തുരങ്കത്തിന്റെ നിര്‍മാണം നിര്‍ണായക ഘട്ടത്തിലെത്തി. 1,600 കോടി ചെലവില്‍ പട്ടേല്‍ എന്‍ജിനീയറിംഗാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയില്‍, ഇരുവശത്തുനിന്നും തുരങ്കം കുഴിച്ചെത്തിയ സംഘങ്ങള്‍ നിശ്ചിത സ്ഥാനത്ത് വിജയകരമായി ഒന്നിച്ചുചേരുകയായിരുന്നു.
കമ്പനിയുടെ പ്രസ്താവന പ്രകാരം, നിരവധി ഭൗമശാസ്ത്ര, ജലശാസ്ത്ര വെല്ലുവിളികള്‍ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. 12 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം സ്ലീമനാബാദ് കാരിയര്‍ കനാല്‍ പദ്ധതിയുടെ ഭാഗമാണ്. തഹുലി ഗ്രാമത്തിലെ സ്ലീമനാബാദില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം ഖിരാണി ഗ്രാമം വരെ ബന്ധിപ്പിക്കുന്നു.
പദ്ധതി പൂര്‍ത്തിയായാല്‍, 2.45 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. കൂടാതെ ജബല്‍പൂര്‍, കട്നി നഗരങ്ങളിലേക്ക് പ്രതിദിനം 284 ദശലക്ഷം ലിറ്റര്‍ കുടിവെള്ളവും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വെള്ളവും എത്തിക്കും. ഈ പദ്ധതി നര്‍മദ വാലി ഡെവലപ്മെന്റ് അതോറിറ്റി നടപ്പാക്കുന്ന ബര്‍ഗി ഡൈവര്‍ഷന്‍ പദ്ധതിയുടെ ഭാഗമാണ്.
Content Highlights: Patel Engineering has achieved a major breakthrough in India's longest 12-km irrigation tunnel project, a ₹1,600 crore initiative in Madhya Pradesh