വായു മലിനീകരണം ഉണ്ടാക്കിയെന്ന് പരാതി; ടാറ്റ സ്റ്റീൽസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നെതർലൻഡ്സ്

ആംസ്റ്റർഡാമിലെ ടാറ്റ സ്റ്റീൽ പ്ലാന്റിനെതിരെ കേസെടുക്കാൻ തീരുമാനമായി

മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിന് ടാറ്റ സ്റ്റീലിനെതിരെ നടപടിയുമായി നെതർലൻഡ്സ്. ഡച്ച് പബ്ലിക് പ്രോസിക്യൂഷൻ സർവീസ് ആണ് നടപടിയുമായി രംഗത്തെത്തിയത്. വായു മലിനീകരണം ഉണ്ടാക്കിയതിന് ആംസ്റ്റർഡാമിലെ ടാറ്റ സ്റ്റീൽ പ്ലാന്റിനെതിരെ കേസെടുക്കാൻ തീരുമാനമായി.

"മനപ്പൂർവ്വവും നിയമവിരുദ്ധവുമായ" രീതിയിൽ വായുവിലേക്ക് ദോഷകരമായ വസ്തുക്കൾ പുറന്തള്ളുന്നത് ഉൾപ്പെടെ നിരവധി വകുപ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മലിനീകരണമാണ് ടാറ്റ സ്റ്റീൽ നടത്തിയത് എന്നാണ് കണ്ടെത്തൽ. മതിയായ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, പെർമിറ്റില്ലാതെ പ്രവർത്തിക്കുക, അസംസ്കൃത കോക്ക് ഉപയോഗിക്കുക തുടങ്ങിയവയും പബ്ലിക് പ്രോസിക്യൂഷൻ സർവീസ് കണ്ടെത്തിയിട്ടുണ്ട്.

നവംബർ 20ന് ആംസ്റ്റർഡാം ജില്ലാ കോടതിയിൽ വെച്ചാണ് കേസിലെ ആദ്യത്തെ ഹിയറിങ് നടക്കുക. കേസിനെ നീതീകരിക്കാനാവാത്തതെന്നാണ് ടാറ്റ സ്റ്റീൽസ് പ്രതികരിച്ചത്. അസംസ്‌കൃത കോക്ക് ഉപയോഗം കഴിഞ്ഞ ആറ് വർഷമായി കുറച്ചിരിക്കുകയാണ് എന്നും അനാവശ്യമായ നടപടിയാണ് ഇതെന്നും ടാറ്റ പ്രതികരിച്ചു.

പ്ലാന്റിനെതിരെ 800-ാളം പരാതികൾ ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിറങ്ങുന്നത്. ടാറ്റ സ്റ്റീലിന്റെ കോക്ക് ഗ്യാസ് പ്ലാന്റുളിലെ സ്റ്റീൽ നിർമാണത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതിന് പുറമെ മാനേജർ പദവികളിലുള്ള വ്യക്തികൾ വ്യക്തിപരമായി ബാധ്യസ്ഥരാണോ എന്ന് പരിശോധിക്കുന്നതിനായി കൂടുതൽ അന്വേഷണം നിലവിൽ നടക്കുന്നുണ്ട്.

Content Highlights: The Dutch Public Prosecution Service has decided to take legal action against Tata Steel’s Amsterdam plant over alleged violations of pollution control regulations. The case relates to air pollution concerns linked to the steel facility in the Netherlands.

To advertise here,contact us