'ഗുഡ് ബൈ ഓൾ': പ്രമുഖ ബ്രാന്‍ഡിന്റെ രണ്ട് കീടനാശിനി സ്പ്രേകൾക്കെതിരെ കർശന നടപടിയുമായി ഒമാന്‍

ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കച്ചവടം നടത്തുന്നതിനുമെതിരെയാണ് നിർദേശം

മസ്‌കറ്റ്: വിപണിയിലിറങ്ങുന്ന രണ്ട് പ്രമുഖ കീടനാശിനി സ്പ്രേകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. 'എസ്‌സിഐടിആർഎ' (SCITRA) കമ്പനി നിർമ്മിക്കുന്ന 'ഗുഡ്‌ബൈ ഓൾ ഇൻസെക്ട് സ്പ്രേ' , 'ഗുഡ്‌ബൈ ഓൾ ഇൻസെക്ട് മാക്സ് കിൽസ് ഇൻ വൺ സ്പ്രേ' എന്നീ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കച്ചവടം നടത്തുന്നതിനുമെതിരെയാണ് അതോറിറ്റി ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങളും നിയന്ത്രണ നിബന്ധനകളും പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുജനാരോഗ്യ സംരക്ഷണവും ഉപഭോക്തൃ സുരക്ഷയും മുൻനിർത്തി, ഈ ഉൽപ്പന്നങ്ങൾ ഒമാനിലെ വിപണികളിൽ ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്.

ഈ രണ്ട് ഉൽപ്പന്നങ്ങളോ അല്ലെങ്കിൽ ഗുണനിലവാരമില്ലാത്ത മറ്റ് ഉൽപ്പന്നങ്ങളോ വിപണിയിൽ വിൽപന നടത്തുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: Oman has taken strict regulatory action against two widely used pesticide spray products from a major brand. The move has drawn attention from consumers and retailers, with authorities introducing measures related to the sale and use of the affected products as part of efforts to ensure compliance with safety and regulatory standards.

To advertise here,contact us