ദുബായ് മലയാളികൾക്ക് ഒരു സന്തോഷവാർത്ത; 500 ദിർഹം ചെലവഴിച്ചാല്‍ വീട് സമ്മാനം; പക്ഷെ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങണം

ഓഗസ്റ്റ് 30 വരെയാണ് ഈ അവസരം ലഭിക്കുക

ദുബായിൽ ഒരു വീട് എന്നത് എല്ലാവർക്കും ഒരു സ്വപ്നമായിരിക്കും. പലരും ആയുഷ്കാല സമ്പാദ്യം അടക്കം കൂട്ടിവെച്ചാകും ദുബായിൽ ഒരു വീട് വാങ്ങുക. ചിലവേറിയ ഒരു കാര്യം കൂടിയാണത്. എങ്കിൽ കൂടിയും പ്രവാസികൾ അടക്കം പലരും ഒരു വീടിനായി ശ്രമിക്കാറുണ്ട്. അത്തരം ആഗ്രഹം ഉള്ളവർക്കിതാ ഒരു സുവർണാവസരം വരികയാണ്. ഷോപ്പ് ചെയ്ത് വീട് നേടാനുള്ള സുവർണാവസരമാണ് വരുന്നത്. ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി 500 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്തവർക്ക് വീടിന് വേണ്ടിയുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇത്തരത്തിൽ ഷോപ്പ് ചെയ്തവരിൽ നിന്നുള്ള 12 പേർക്കാണ് അപ്പാർട്മെന്റുകൾ സമ്മാനമായി ലഭിക്കുക.

ഓഗസ്റ്റ് 30 വരെയാണ് ഈ അവസരം ലഭിക്കുക. ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ പ്രൊമോഷനാണ് ഇപ്പോൾ ചെയ്യുന്നത് എന്നാണ് ടൂറിസം വകുപ്പിന്റെ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് മേധാവി അഹ്മദ് അൽഖജ പറയുന്നത്. 500 ദിർഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങിയാൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും. 1000 ദിർഹത്തിന് സാധനനാണ് വാങ്ങിയാൽ രണ്ട് വട്ടം പേരുകൾ നറുക്കെടുപ്പിൽ ഉണ്ടാകും. 11 സ്റ്റുഡിയോ അപ്പാർട്മെന്റുകളും ഒരു 2bhk അപ്പാർട്മെന്റുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ബിൻഗാട്ടി എന്ന പ്രശസ്ത ബിൽഡറുടേതാണ് അപ്പാർട്മെന്റുകൾ.

3500 ഔട്ലെറ്റുകളാണ് വ്യാപാരോത്സവത്തിൽ പങ്കാളികളാവുക. ഇതിന് പുറമെ മറ്റ് പല പദ്ധതികളും ദുബായ് നടപ്പിലാക്കുന്നുണ്ട്. ഗ്രോസ് സെയിൽ വാരാന്ത്യങ്ങൾ, സ്വർണ്ണ, ആഭരണ വാരാന്ത്യങ്ങൾ, ഇലക്ട്രോണിക്സ് വാരാന്ത്യങ്ങൾ, സൗന്ദര്യ, വെൽനസ് വാരാന്ത്യങ്ങൾ, ഹോം വാരാന്ത്യങ്ങൾ, ഫാഷൻ വാരാന്ത്യ വിൽപ്പന, മോഡേഷ് സ്കോളർഷിപ്പ്, വരാനിരിക്കുന്ന ഡിഎസ്എസ് പതിപ്പിൽ 90 ശതമാനം കിഴിവ് വിൽപ്പന എന്നിവയും ഉണ്ടാകും.

Content Highlights: As part of Dubai Summer Surprises, shoppers spending more than AED 500 will get a chance to participate in a special raffle draw. Twelve lucky winners selected from eligible shoppers will receive apartments as prizes.

To advertise here,contact us