പൈസ തന്നെ പ്രധാനം; ഒറ്റമൈൻഡിൽ ലോങ്ങ് റൈഡോ ഷോർട്ട് റൈഡോ? ജെൻസി ട്രിപ്പേർസിൻ്റെ മനസ്സിൽ എന്ത്? പുതിയ പഠനം

താമസ സൗകര്യങ്ങളെ സംബന്ധിച്ചും ജെൻസി തലമുറ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പുലർത്തിപ്പോരുന്നത്

യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ജോലിയിലെയും ജീവിതത്തിലെയും തിരക്കുകൾ എല്ലാം മാറ്റിവെച്ച്, എല്ലാം മറന്നുകൊണ്ടുള്ള ഒരു യാത്ര നമ്മൾ പലരുടെയും സ്വപ്നമാണ്. ഇപ്പോൾ പലരും മികച്ച ഒരു യാത്ര സംസ്കാരത്തിലേക്ക് മാറിയിട്ടുണ്ട്. ഇതിനിടെ ജെൻസികളുടെ യാത്രകളെക്കുറിച്ച് ഒരു പഠനം പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു പുതിയ എയർബിഎൻബി റിപ്പോർട്ട് പ്രകാരം ജെൻസി കുട്ടികൾ കൂടുതലായും ചെറിയ യാത്രകളാണ് ചെയ്യുന്നത് എന്നാണ് പഠനം. പഠനത്തിനായി അഭിപ്രായം രേഖപ്പെടുത്തിയ പത്തിൽ ഏഴ് കുട്ടികളും ചെറിയ യാത്രകളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. ചെലവ് തന്നെയാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം.

താമസ സൗകര്യങ്ങളെ സംബന്ധിച്ചും ജെൻസി തലമുറ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പുലർത്തിപ്പോരുന്നത്. ഹോട്ടൽ റൂമുകളെക്കാളും ഷെയറിങ് വില്ലകളും മറ്റുമെല്ലാമാണ് പുതുതലമുറ തിരഞ്ഞെടുക്കുന്നത്. എല്ലാവരും ഒരുമിച്ച് എന്ന മനോഭാവത്തിന്റെ ഭാഗമായാണ് ഈ ചിന്ത.

നേരത്തെ പ്ലാൻ ചെയ്യാത്ത 'ഒറ്റമൈൻഡ്' യാത്രകളോടാണ് ചെറുപ്പക്കാർക്ക് പ്രിയം എന്നും റിപ്പോർട്ട് പറയുന്നു. പഠനത്തിൽ പങ്കെടുത്ത 87 ശതമാനം പേർ പറയുന്നത് യാത്ര ചെയ്യുന്നത് ഒരു വ്യക്തിയെന്ന നിലയിൽ തങ്ങൾ ആരാണെന്ന് പ്രതിഫലിപ്പിക്കുന്നു എന്നാണ്. പലപ്പോഴും പോകുന്നതിന് ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപാണ് ഇവർ യാത്ര പദ്ധതിയിടുന്നത് പോലും. മാത്രമല്ല, യാത്രകൾ എല്ലാം ഒരുപോലെ അല്ലാതെയിരിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട്.

താമസസ്ഥലം കണ്ടെത്തിയ ശേഷം യാത്രകൾ പോകുന്നവരും നിരവധിയാണ്. പ്രീമിയം ആയ, മോശമല്ലാത്ത താമസം എന്നത് എല്ലാവരും തെരഞ്ഞെടുക്കുന്ന കാലമാണ്. യാത്രകൾ പോയാൽ സ്ഥലങ്ങൾ കാണുക എന്നത് മാത്രമല്ല, ഒരുമിച്ച് നിമിഷങ്ങൾ പങ്കിടുക എന്നതിനും ആളുകൾ മുൻഗണന നൽകുന്നുണ്ട്.

Content Highlights: A new Airbnb report reveals that Gen Z travelers are increasingly opting for short trips rather than long vacations. Seven out of ten respondents in the survey said they prefer quick getaways and weekend breaks.

To advertise here,contact us