ഉത്തരേന്ത്യയിലെ വിവിധ ഉത്സവ സീസണുകൾക്ക് മുന്നോടിയായി റെയിൽവേ തൊഴിലാളികൾക്ക് ബോണസ് അനുവദിക്കാൻ കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്രസർക്കാർ ഉടൻ നടപടികൾ ആരംഭിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഉത്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ബോണസോ ജനറൽ ബോണസോ ആകും നൽകുക എന്നാണ് വിവരം.
സെപ്റ്റംബറിൽ ബോണസിനായി പ്രധാനമന്ത്രി അധ്യക്ഷനായ സമിതി 1,865.68 കോടി രൂപ അനുവദിച്ചിരുന്നു. ഇനി മന്ത്രിസഭയുടെ അംഗീകാരം കൂടി ആവശ്യമാണ് 10,91,146 റെയിൽവേ തൊഴിലാളികൾക്കാണ് ബോണസ് ലഭിക്കുക. ദുർഗ പൂജ, ദസറ എന്നിവയ്ക്ക് മുൻപാണ് സാധാരണയായി ബോണസ് നൽകാറുളളത്. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് ആയി കേന്ദ്രസർക്കാർ നൽകുക.
ട്രാക്ക് മെയിന്റനൻസ്, ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യന്മാർ, പോയിന്റ്സ്മാൻ, മന്ത്രാലയത്തിലെ തൊഴിലാളികൾ, ഗ്രൂപ്പ് സി തൊഴിലാളികൾ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും. നിലവിൽ 78 ദിവസത്തെ വേതനപരിധിയിൽ 7000 രൂപ എന്ന രീതിയിലാണ് വാർഷിക ബോണസ് കണക്കാക്കുന്നത്.
Content Highlights: The Central Government is reportedly considering bonuses for railway employees ahead of the festive season in northern India. The bonus may be productivity-linked or a general bonus. According to reports, the government could begin the necessary procedures soon.