ഒരു സാമ്പത്തിക പ്രതിസന്ധി വന്നാല്‍ നമ്മള് ആദ്യം കാശ് കടം വാങ്ങുന്നത് ആരോടായിരിക്കും? മിക്കവര്‍ക്കും ഒരുത്തരമേ ഉണ്ടാവൂ. സുഹൃത്തുക്കളില്‍ നിന്ന്. ഇനി ബന്ധുക്കളില്‍ നിന്നാണെങ്കിലും പൈസ കടം വാങ്ങുമ്പോള്‍ അല്‍പ്പം ജാഗ്രത വേണം. ഇങ്ങനെ കടം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്ന് അറിയാമോ?
നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക കറന്‍സിയായി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വാങ്ങിയാലാണ് പിഴ നല്‍കേണ്ടത്. ആദായ നികുതി നിയമ പ്രകാരം 20,000 രൂപയ്ക്ക് മുകളില്‍ കറന്‍സിയുടെ രൂപത്തില്‍ പണം കടം വാങ്ങുന്നവര്‍ക്കാണ് പിടിവീഴുക. വായ്പയുടെയോ തിരച്ചടവിന്റെയോ തുകയ്ക്ക് തുല്യമായ പിഴ ഇത്തരത്തില്‍ ഈടാക്കും. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു ലക്ഷം രൂപ കറന്‍സിയുടെ രൂപത്തില്‍ ഒരാളില്‍ നിന്ന് കടം വാങ്ങിയാല്‍ ഒരു ലക്ഷം വരെ പിഴയൊടുക്കേണ്ടി വരും. അതിനാല്‍ 20000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ ബാങ്ക് വഴി നടത്താന്‍ ശ്രദ്ധിക്കുക.
ഇതിനായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്ട്, അല്ലെങ്കില്‍ മറ്റ് നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ മോഡുകള്‍ ഉപയോഗിക്കാം.ഇത്തരം ഇടപാടുകളില്‍ കൃത്യമായ പരിധി കഴിഞ്ഞാല്‍ കടം വാങ്ങുന്നയാളെയും കടം കൊടുക്കുന്നയാളെയും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. വായ്പയുടെ ഉറവിടവും ഇടപാടിന്റെ നിയമസാധുതയും സംബന്ധിച്ച് പണം കടം കൊടുക്കുന്നയാളെയാണ് ചോദ്യം ചെയ്യുക. പിഴയൊടുക്കേണ്ട ബാധ്യത പണം നല്കിയ ആള്‍ക്കാണ് ഉണ്ടാവുക. മിക്ക നികുതിദായകരുടെയും തെറ്റായ അനുമാനങ്ങളിലൊന്ന് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയ പണം ഈ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാകാം എന്നതാണ്.
എന്നാല്‍ വായ്പ നല്കുന്നയാള് കുടുംബാംഗമോ സുഹൃത്തോ ബിസിനസ് പാര്‍ട്ണറോ മറ്റേതെങ്കിലും വ്യക്തിയോ ആയരുന്നാല് സെക്ഷന്‍ 269SS ഉം പൊതുവെ നിയന്ത്രണങ്ങളും ബാധകമാകും. ഇതു കൂടാതെ വസ്തുവോ ആഭരണങ്ങളോ മറ്റോ വിറ്റതിന്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സിയായി വാങ്ങുന്നത് കുറ്റകരമാണ്. ഇതിന് 271DA സെക്ഷന്‍ പ്രകാരം പിഴ ചുമത്താം. ഇടപാടുകള്‍ ആദായനികുതി കണ്ടെത്തിയാലാണ് പിഴ ഈടാക്കുക.
ആര്‍ക്കാണ് നിയന്ത്രണം ബാധകമാകുക?
Content Highlights: Taking a cash loan above ₹20,000 from friends or relatives can lead to penalties equal to the loan amount under Indian Income Tax laws