ഡല്‍ഹിയില്‍ പോയാല്‍ ഇപ്പോള്‍ ബോയ്ഫ്രണ്ടിനെയും വാടകയ്ക്ക് കിട്ടും. 1500 മുതലാണ് ഒരു ദിവസത്തെ ചാര്‍ജ് ഈടാക്കുക. വെറുതേ കൂടെ നടക്കാനല്ല, നിങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങളെല്ലാം ലഭ്യമാകും. ഓരോ സേവനത്തിനനുസരിച്ച് ചാര്‍ജിലും വ്യത്യസമുണ്ടാകും.
ജപ്പാനില്‍ വിജയിച്ച 'റന്റ്-എ-ബോയ്ഫ്രണ്ട്' എന്ന ആശയം ഇന്ത്യയിലും ലഭ്യമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഇഷ ഭല്ലയാണ് ഡല്‍ഹിയില്‍ ഒരു ദിവസത്തേക്ക് ''വാടകയ്ക്ക് ബോയ്ഫ്രണ്ടിനെ'' എടുത്ത അനുഭവം വീഡിയോയിലൂടെ പങ്കുവച്ചത്.
Kopartner.in എന്ന വെബ്സൈറ്റിലൂടെ ഒരു പുരുഷ സുഹൃത്തിനെ ബുക്ക് ചെയ്തതായാണ് ഇഷ പങ്കുവച്ചത്. ''റന്റ്-എ-ബോയ്ഫ്രണ്ട്'' സേവനമായി വിശേഷിപ്പിച്ചെങ്കിലും, വെബ്സൈറ്റില്‍ അത്തരമൊരു പേര് നേരിട്ട് ഉപയോഗിച്ചിട്ടില്ല. വീഡിയോയില്‍ ഇഷ വിശദീകരിച്ചതനുസരിച്ച്, ആദ്യം വെബ്സൈറ്റില്‍ ഒരു പ്രൊഫൈല്‍ സൃഷ്ടിക്കണം. തുടര്‍ന്ന് താഴെ പറയുന്ന സേവനങ്ങളില്‍ നിന്ന് ആളെ തിരഞ്ഞെടുക്കാം.
വൃദ്ധപരിചരണംസമയം ചെലവഴിക്കാനുള്ള കൂട്ടാളിക്ലബിങ് പാര്ട്ണര്സിനിമാ പങ്കാളിഷോപ്പിങ് പാര്ട്ണര്മെഡിക്കല് സപ്പോര്ട്വീട്ടാവശ്യങ്ങള്ക്ക്ട്രാവല് പാര്‍ട്ണര്‍
എന്നിങ്ങനെ വിവിധ സേവനത്തിനനുസരിച്ച് നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. ചില സേവനങ്ങള്‍ക്ക് ആരംഭ നിരക്ക് ഏകദേശം 1,000 മുതല്‍ 1,500 വരെയാണ് ഒരു ദിവസത്തെ ചെലവ്.
മാളിലെ അനുഭവം
ഓണ്‍ലൈനായി ബുക്കിങിന് ശേഷം, നല്കിയ ലൊക്കേഷനില്‍ പാര്‍ട്ണറെ കണ്ടുമുട്ടുകയും അയാള്‍, ഷോപ്പിംഗില്‍ സഹായിക്കുകയും ബാഗുകള്‍ ചുമക്കുകയും സംസാരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തതായി ഇഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയെത്തിയത്. ഇന്ത്യയില്‍ ഇത്തരമൊരു സേവനം എത്തിയതില്‍ പലരും അതിശയപ്പെട്ടു. ചിലര്‍ ട്രോളുകള്‍ പങ്കുവെച്ചപ്പോള്‍, മറ്റുചിലര്‍ സര്‍വ്വീസിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. എന്തായാലും ഈ വീഡിയോ ഇന്ത്യയില്‍ companionship services എന്ന ആശയത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Content Highlights: A Delhi-based Instagram creator went viral after documenting her experience of hiring a male companion through an online companionship platform, sparking widespread discussion about the emerging "rent-a-boyfriend" concept in India and raising questions about modern social services, loneliness, and changing lifestyle trends