സ്ത്രീകളോ പുരുഷന്മാരോ? ലോൺ എടുത്താൽ കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ മുൻപിൽ ആര്?

ബാങ്കുകാർ ലോൺ കൊടുക്കാൻ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്നത് ആർക്കായിരിക്കും എന്നറിയാമോ?

ലോൺ എടുക്കുക എന്നത് ഒരാളെ സംബന്ധിച്ച് സ്വാഭാവികമായ കാര്യമാണ്. പലർക്കും ഒരു ലോൺ എന്നത് ഏറെ അനിവാര്യവുമായിരിക്കും. എന്നാൽ ബാങ്കുകാർ ലോൺ കൊടുക്കാൻ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്നത് ആർക്കായിരിക്കും എന്നറിയാമോ? സ്ത്രീകൾക്കാണ് ലോൺ കൊടുക്കാൻ ബാങ്കുകാരും മറ്റും ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്നത്. സ്ത്രീകൾ ലോൺ കൃത്യമായി തിരിച്ചടക്കും എന്നുള്ളതുകൊണ്ടും കൃത്യമായി എല്ലാം ഓർത്തുവെക്കും എന്നതുമാണ് അതിന് കാരണം.

ബാങ്ക്ബസാർ എന്ന സ്ഥാപനത്തിന്റെ ഡാറ്റ പ്രകാരം സ്ത്രീകളാണ് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നന്നായി ശ്രദ്ധ ചെലുത്തുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകൾ പ്രകാരം സാമ്പത്തിക അച്ചടക്കത്തിൽ സ്ത്രീകൾ 84.3 മാർക്ക് നേടിയപ്പോൾ പുരുഷന്മാർ 82.1 മാർക്കാണ് നേടിയത്. അതായത് ഏകദേശം 11% സ്ത്രീകൾ മാത്രമാണ് ലോൺ അടവ് മുടക്കിയത്. ലോൺ അടവ് മുടക്കിയ പുരുഷന്മാരാകട്ടെ 14%വും. തുടർച്ചയായി അടവ് മുടക്കുന്നവരിലും സ്ത്രീകൾ നന്നേ കുറവാണ്.

എന്തുകൊണ്ടാണ് സ്ത്രീകൾ കൃത്യമായി ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതിനും ബാങ്ക്‌ബസാറിന് ഉത്തരമുണ്ട്. സ്ത്രീകൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ലോൺ എടുക്കാറുള്ളൂ എന്നതിനാലാണത്. 29.27% സ്ത്രീകളും ഇത്തരത്തിലാണ് ലോൺ എടുക്കാറുള്ളത്. പുരുഷന്മാരുടെ എണ്ണമാകട്ടെ 25.43 ശതമാനമാണ്.

റുപ്പീ112ന്റെ ഡാറ്റ പ്രകാരവും സ്ത്രീകൾ തന്നെയാണ് തിരിച്ചടവിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നത്. ഒരുപാട് പണം ലോൺ എടുക്കാറില്ല, കടം വെക്കാതെയിരിക്കാൻ അവർ വേഗം പണം അടച്ചുതീർക്കുന്നു, കയ്യടക്കത്തോടെ വിഷയം കൈകാര്യം ചെയാനുള്ള സാമർഥ്യം എന്നതെല്ലാമാണ് ഇതിനുള്ള കാരണം എന്നാണ് റുപ്പീ112 പറയുന്നത്.

Content Highlights: Banks and financial institutions increasingly prefer women borrowers due to their strong repayment behavior and financial discipline. Studies and lending experiences show that women are more likely to repay loans on time, maintain financial records carefully, and manage expenses responsibly

To advertise here,contact us