പൊതു മേഖല ബാങ്കുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓഹരി വിപണിയിൽ മികച്ച നേട്ടം നൽകിയിരുന്നെങ്കിലും, ഇപ്പോൾ വിപണി വിദഗ്ദ്ധരുടെ ശ്രദ്ധ വീണ്ടും സ്വകാര്യ മേഖലയിലെ ബാങ്കുകളിലേക്ക് മാറുകയാണ്. പ്രത്യേകിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് പോലുള്ള ബാങ്കുകളാണ് ഇപ്പോൾ കൂടുതൽ പരിഗണന നേടുന്നത്.
എന്തുകൊണ്ട് സ്വകാര്യ ബാങ്കുകൾ
നാലാം പാദഫലം
2026 മാർച്ച് പാദത്തിൽ സ്വകാര്യ ബാങ്കുകൾ താരതമ്യേന സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്രധാന പ്രവർത്തന മേഖലകളിലെ ആരോഗ്യകരമായ വളർച്ച, സ്ഥിരതയുള്ള ആസ്തി ഗുണനിലവാരം കൂടാതെ വായ്പാ വളർച്ചയിലെ സ്ഥിരതയുള്ള പ്രവണതകൾ എന്നിവ ഇതിന് പിന്തുണയായി.
മാർജിനുകളിലെ സമ്മർദ്ദവും ട്രഷറി വരുമാനത്തിലെ ദുർബലതയും ബാങ്കിംഗ് മേഖലയിലെ പൊതുവായ വെല്ലുവിളികളായി തുടരുകയാണെകിലും, വമ്പൻ സ്വകാര്യ ബാങ്കുകൾ ഈ മന്ദഗതിയെ പൊതുമേഖലാ ബാങ്കുകളെക്കാൾ മെച്ചമായി കൈകാര്യം ചെയ്തതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ലാഭത്തിൽ പ്രതീക്ഷകളെ മറികടന്നുകൊണ്ടുള്ള റിപ്പോർട്ടുകളണ് പുറത്തുവിട്ടത്. വായ്പാ വളർച്ചയിലും നിക്ഷേപങ്ങളിലും ഉണ്ടായ മുന്നേറ്റവും ആസ്തി നിലവാരം മെച്ചപ്പെട്ടതും ബാങ്കിന് ഒരു മികച്ചപാദം തന്നെ സമ്മാനിച്ചു.
ബോണ്ട് യീൽഡുകളിലെ വർധനവ് ,മാർജിൻ കംപ്രഷൻ, പ്രവർത്തന ചെലവിലെ സമ്മർദ്ദം എന്നിവ 2027 സാമ്പത്തിക വർഷത്തിൽ പൊതുമേഖല ബാങ്കുകൾക്ക് വെല്ലുവിളി ഉയർത്താനുള്ള സാഹചര്യവും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സംബന്ധിച്ചത്തോളം പാദഫലങ്ങൾക്ക് പിന്നാലെ പല അനലിസ്റ്റുകളും അനുകൂല നിലപട് സ്വീകരിച്ചിട്ടുമുണ്ട്.
ശുഭാപ്തി വിശ്വാസത്തിന് പിന്നിൽ
സ്വകാര്യ ബാങ്കിങ് ഓഹരികൾ നിലവിൽ ഉയർന്ന വിലയിലാണ് ട്രേഡ് ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകൾ ആകട്ടെ താരതമ്യേന കുറഞ്ഞ നിലയിലും. പക്ഷേ അവയുടെ വളർച്ചയും ലാഭം മുന്നോട്ട് എത്രമാത്രം സ്ഥിരമാകും എന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
അനലിസ്റ്റുകൾ പറയുന്നത്
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ ഇപ്പോൾ 5-10 വർഷത്തെ താഴ്ന്ന വാല്യൂവേഷനോട് അടുത്താണ് വ്യാപാരം ചെയ്യുന്നത്. വിദേശ സ്ഥാപന നിക്ഷേപകർ വിറ്റൊഴിയുന്നതിനാൽ ഓഹരികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മോശം പ്രകടനം കാഴ്ചച്ചവെച്ചിട്ടുണ്ട്. നിലവിലെ ടെക്നിക്കൽ ലെവലുകളിൽ ഓഹരികൾ ആകർഷകമായ നിലയിലാണെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. കൂടാതെ പൊതുവെ പല ബാങ്കുകളും കൂടുതൽ വായ്പകൾ നൽകുമ്പോൾ ഭാവിയിൽ തിരിച്ചടവ് പ്രശ്നങ്ങൾ കൂടാൻ സാധ്യതയുണ്ട് എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ വലിയ ബാങ്കുകൾക്ക് ഈ റിസ്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ശേഷിയുണ്ട് എന്നതും നിക്ഷേപകർ ഓർക്കേണ്ടതുണ്ട്.
മറ്റൊരു പ്രധാന പ്രശ്നം മൂല്യനിർണ്ണയ പ്രതീക്ഷകളും വളർച്ചാ പ്രകടനവും തമ്മിലുള്ള വ്യത്യാസമാണ്. സ്വകാര്യ ബാങ്കുകൾ കൂടുതൽ ശക്തമായ ലാഭപ്രാപ്തി നിലനിർത്തുമെന്ന പ്രതീക്ഷ തുടരുന്നതിനാൽ, വായ്പാ വളർച്ചയിലെ മന്ദഗതിയോ മാർജിനുകളിലെ ഇടിവോ നിക്ഷേപകരെ നിരാശപ്പെടുത്താൻ ഇടയായേക്കാം.പൊതുമേഖലാ ബാങ്കുകൾക്ക് വരാനിരിക്കുന്ന വർഷത്തിൽ ആസ്തിയിലും മാർജിൻ പ്രകടനവും വളരെ മിതമായിരിക്കും എന്ന മുന്നറിയിപ്പ് കൂടി വിദ്ഗധർ മുന്നോടിവെയ്ക്കുന്നു.
Content HIghlights: HDFC Bank Over SBI: Why Are Analysts Turning Bullish On Private Banks vs PSU Banks?