ദിവസമോ, മാസത്തിലോ? ഏറ്റവും കൂടുതൽ ലാഭം തരുന്ന SIP നിക്ഷേപ രീതി ഏത്?

ദീർഘകാല നിക്ഷേപങ്ങൾക്ക് എസ്ഐപി പൊതുവെ മികച്ച മാർഗമായാണ് വിലയിരുത്തപ്പെടുന്നത്

നിക്ഷേപകർക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യതയുള്ള ഒന്നാണ് എസ്‌ഐപികൾ. വിപണിയെ ആശങ്കയോടെ മാത്രം സമീപിച്ചിരുന്ന പല ആളുകളും ഇപ്പോൾ വളരെ ആത്മവിശ്വാസത്തോടെ ഈ നിക്ഷേപ രീതിയിലേക്ക് കടന്നുവരികയാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് എസ്ഐപി പൊതുവെ മികച്ച മാർഗമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിദിന, പ്രതിമാസ, ത്രൈമാസ എസ്‌ഐപികൾ ലഭ്യമാണ്. അതിൽ തന്നെ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്. ദിവസേന,പ്രതിമാസം എന്നിങ്ങനെ. ഇവയിൽ മികച്ച റിട്ടേൺ ലഭിക്കാൻ നല്ലതേത് എന്നതാണ് സംശയം.

എസ്‌ഐപി

ഒരു നിശ്ചിത തുക സ്ഥിരമായി മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിണിത്. ചെറിയ തുകകളായി സ്ഥിരതയോടെ നിക്ഷേപം നടത്തുന്നതിനാൽ ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നവരാണ് കൂടുതലായി ഈ നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നത്.

പ്രതിമാസ എസ്‌ഐപിയിൽ മാസത്തിൽ ഒരിക്കൽ നിക്ഷേപം നടത്തുമ്പോൾ, ഡെയിലി എസ്‌ഐപിയിൽ എല്ലാ ട്രേഡിങ്ങ് ദിവസവും ചെറിയ തുകകളായി നിക്ഷേപം നടക്കുന്നു.മാർക്കറ്റ് ആവറേജിങ്, കോംപൗണ്ടിങ് ഗ്രോത്ത് എന്നിവയാണ് എസ്ഐപി നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിപണിയിലെ ചാഞ്ചാട്ടങ്ങളെ മാറ്റിനിർത്തികൊണ്ട് സ്ഥിരമായ നിക്ഷേപ ശീലം രൂപപ്പെടുത്താനും എസ്ഐപി സഹായിക്കുന്നു.

ദിവസേനയുള്ള എസ്ഐപി

ഈ പദ്ദതി തെരഞ്ഞെടുക്കുന്ന നിക്ഷേപകർ വിപണിയിലെ ചാഞ്ചാട്ടത്തെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കിക്കുന്നു. വ്യത്യസ്ത NAV-കളിൽ (നെറ്റ് അസറ്റ് വാല്യൂ) യൂണിറ്റുകൾ വാങ്ങാൻ സാധിക്കുന്നതിനാൽ ടൈമിങ് റിസ്ക് കുറയുമെന്നും ചെറിയ തുകകളായി നിക്ഷേപം നടത്താൻ സൗകര്യമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

പ്രതിമാസ എസ്‌ഐപികൾ

ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന രീതികളിലൊന്നാണ് പ്രതിമാസ എസ്‌ഐപികൾ. ശമ്പളം വരുന്നതിനോടൊപ്പം തന്നെ ഓട്ടോമേറ്റഡ് ആയി എസ്‌ഐപിയും കൈകാര്യം ചെയ്യുന്നതിനാൽ നടപടികൾവളരെ ലളിതമാണ്. എല്ലായ്‌പോഴും ഓഹരി വിപണികൾ കൃത്യമായ ചലനങ്ങൾ പ്രകടമാക്കണമെന്നില്ല. അതിനാൽ തന്നെ ദൈനംദിന എസ്‌ഐപികൾ അത്ര വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഒരു മാതൃകയല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ദൈനംദിന എസ്‌ഐപികൾ പല കാരണങ്ങളാലും മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പ്രതിമാസ എസ്‌ഐപികൾ അൽപം കൂടി മെച്ചപ്പെട്ടെ രീതിയാണ്. മാത്രമല്ല പ്രതിദിന എസ്‌ഐപികൾ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളെ കൂടുതൽ സങ്കീർണ്ണമാക്കുകയും ട്രേഡിങ്ങ് ഇടപാടുകൾ കൂടുതൽ ആകാൻ കാരണമാകുകയും ചെയ്യും.

മ്യൂച്വൽഫണ്ടുകളുടെ എൻഎവി നിശ്ചയിക്കുന്നത് ദിവസത്തിലെ ക്ലോസിംഗ് അടിസ്ഥാനമാക്കിയാണ്. എല്ലാ ദിവസവും വാങ്ങുന്നത് ഡസൻ കണക്കിന് മൈക്രോ ഇടപാടുകൾ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ പോർട്ട്ഫോളിയോ ട്രാക്കിങ് അല്പം കൂടി സങ്കീർണമാക്കും

വിദഗ്ദ്ധർ പറയുന്നത്

പ്രതിമാസ എസ്‌ഐപി രീതിയാണ് ഏറ്റവും മികച്ച തെരെഞ്ഞെടുപ്പായി വിപണി നിരീക്ഷകർ പറയുന്നത്. പ്രതിമാസമായാലും പ്രതിദിനമായാലും സ്ഥിരതയോടെയുള്ള നിക്ഷേപ രീതിയാണ് ഭാവിയിൽ കൂടുതൽ ഉപകാരപ്രദമാകുക. നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുകയും സ്ഥിരമായി നിക്ഷേപിക്കുകയും കൃത്യമായ ഇടവേളകളിൽ എസ്ഐപിയിലേക്കുള്ള വിഹിതം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

Content Highlights: Daily SIP vs monthly SIP vs quarterly SIP: The best choice depends on this one factor – Experts decode

To advertise here,contact us