ബാറ്ററി തീരില്ല, ചിത്രം മങ്ങില്ല! 7000mAh ബാറ്ററിയും 200MP ക്യാമറയുമായി വിവോ V70 FE

മണ്‍സൂണ്‍ ബ്ലൂ, നോര്‍ത്തേണ്‍ ലൈറ്റ്‌സ് പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വരുന്നത്. ഇതില്‍ പര്‍പ്പിള്‍ മോഡലിന് ഇരുട്ടില്‍ തിളങ്ങുന്ന 'ഡാര്‍ക്ക്‌നസ് ഗ്ലോ' സാങ്കേതികവിദ്യയുണ്ട്

ഗാഡ്‌ജെറ്റ് പ്രേമികള്‍ കാത്തിരുന്ന വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വിവോ വി70 എഫ്ഇ ഇന്ത്യന്‍ വിപണിയിലേക്ക്. 7,000mAh ശേഷിയുള്ള ബാറ്ററിയും 200MP മെയിന്‍ ക്യാമറയുമാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഏപ്രില്‍ 9 മുതല്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെയും മറ്റ് റീട്ടെയില്‍ ഷോപ്പുകളിലൂടെയും ഫോണ്‍ വാങ്ങാം. ഇപ്പോള്‍ പ്രീ-ബുക്കിങ്ങിനുള്ള സൗകര്യമുണ്ട്. മണ്‍സൂണ്‍ ബ്ലൂ, നോര്‍ത്തേണ്‍ ലൈറ്റ്‌സ് പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വരുന്നത്. ഇതില്‍ പര്‍പ്പിള്‍ മോഡലിന് ഇരുട്ടില്‍ തിളങ്ങുന്ന 'ഡാര്‍ക്ക്‌നസ് ഗ്ലോ' സാങ്കേതികവിദ്യയുണ്ട്.

പ്രധാന സവിശേഷതകള്‍

  • ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും 1,900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും മികച്ച കാഴ്ചാനുഭവം നല്‍കുന്നു. ഇതിന് 'ഡയമണ്ട് ഷീല്‍ഡ്' ഗ്ലാസ് സംരക്ഷണവുമുണ്ട്.
  • ക്യാമറ: പിന്‍ ക്യാമറ: 200MP പ്രൈമറി സെന്‍സര്‍, 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ അടങ്ങുന്നതാണ് പിന്‍ഭാഗത്തെ ക്യാമറ സെറ്റപ്പ്.
  • മുന്‍ ക്യാമറ: സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50MP ഐ ഓട്ടോഫോക്കസ് ക്യാമറ നല്‍കിയിട്ടുണ്ട്.
  • ബാറ്ററിയും ചാര്‍ജിങ്ങും: 7,000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിലുള്ളത്. 90 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ളതിനാല്‍ വളരെ വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം.
  • പ്രോസസ്സര്‍: മീഡിയടെക് ഡൈമെന്‍സിറ്റി 7360 ടര്‍ബോ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. മികച്ച ​ഗെയിമിങ് അനുഭവത്തിനായി വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും ഇതിലുണ്ട്.
  • സോഫ്റ്റ്‌വെയർ: ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് 6ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മറ്റ് പ്രത്യേകതകള്‍

-IP68, IP69 റേറ്റിങ്ങുകള്‍ ഉള്ളതിനാല്‍ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. 1.5 മീറ്റര്‍ താഴ്ചയുള്ള വെള്ളത്തില്‍ 2 മണിക്കൂര്‍ വരെ കിടന്നാലും ഫോണിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

-ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയും ഇതിലുണ്ട്. ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളിലായാണ് ഫോണ്‍ ലഭ്യമാകുന്നത്.

  • 8 ജിബി റാം + 128 ജിബി സ്റ്റോറേജ്: 37,999 രൂപ
  • 8 ജിബി റാം + 256ജിബി സ്റ്റോറേജ്: 40,999 രൂപ
  • 12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 44,999 രൂപ

വിവോയുടെ പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തില്‍ മികച്ച ക്യാമറയും ബാറ്ററിയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോണ്‍ ഒരു നല്ല ഓപ്ഷനായിരിക്കും.

Content Highlights: Vivo V70 FE with 7,000mAh battery and 200MP camera launched in India: Price, specs and more

To advertise here,contact us