'തുരങ്കം വെച്ച് ചൈന'; ടണൽ ബോറിങ് മെഷീനുകളുടെ കയറ്റുമതിക്ക് നിയന്ത്രണം; ഇന്ത്യൻ പദ്ധതികളിൽ ആശങ്ക

ചൈനയുടെ ഈ കയറ്റുമതി നിയന്ത്രണം നിരവധി ഇന്ത്യൻ നിർമാണപദ്ധതികളെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ

തുരങ്കനിർമാണത്തിനും മറ്റും അത്യാവശ്യമായ തണൽ ബോറിങ് മെഷീനുകളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന. ദേശീയ സുരക്ഷയും മറ്റും മുൻനിർത്തിയാണ് ചൈനയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണം നവംബർ 18 മുതൽക്കാണ് നിലവിൽ വരിക.

ചൈനയുടെ ഈ കയറ്റുമതി നിയന്ത്രണം നിരവധി ഇന്ത്യൻ നിർമാണപദ്ധതികളെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭൂഗർഭ മെട്രോ പാതകൾ, അതിവേഗ റയിൽ പാത, അതിർത്തി പ്രദേശങ്ങളിലേതടക്കമുള്ള ടണലുളുടെ നിർമാണം എന്നിവയെ കയറ്റുമതി നിയന്ത്രണം ബാധിച്ചേക്കും. ഇതാദ്യമായല്ല ടണൽ ബോറിങ് മെഷീനുകളുടെ കയറ്റുമതി ചൈന നിയന്ത്രിക്കുന്നത്. 2024ൽ ജർമൻ കമ്പനിയുടെ ടണൽ ബോറിങ് മെഷീനുകൾ കയറ്റി അയക്കാൻ ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ചൈനയുടെ നിയന്ത്രണത്തിൽ വാക്കിംഗ് എക്‌സ്‌കവേറ്ററുകൾ, പ്ലാറ്റ്യു ടൈപ്പ് വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകൾ എന്നിവയും ഉൾപ്പെടും. ചൈനീസ് എഐഏയ് ആശ്രയിച്ചിരുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തൽ. കൂടാതെ ആഗോള സാങ്കേതികവിദ്യ മത്സരത്തിലും ഈ നിയന്ത്രണം പ്രതിഫലിച്ചേക്കും.

ചൈനയുടെ പുതിയ തീരുമാനം പ്രകാരം, കയറ്റുമതി ചെയ്യുന്നവർ അവരുടെ ഉത്പന്നത്തിനായി ലൈസൻസിന് അപേക്ഷിക്കണമെന്നും പറയുന്നുണ്ട്. കയറ്റുമതിക്കാർ നിയന്ത്രിത ഇനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കണമെന്നും, കസ്റ്റംസ് ഡിക്ലറേഷനുകളിൽ അവയുടെ ഇരട്ട-ഉപയോഗ കയറ്റുമതി നിയന്ത്രണ കോഡുകൾ വ്യക്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: China has announced restrictions on the export of tunnel boring machines used in tunnel construction and other infrastructure projects. Reports indicate that the decision is based on national security concerns. The restrictions are scheduled to come into effect on November 18

To advertise here,contact us