തിരിച്ചുകയറി സ്വർണ വില; ഒരു പവൻ വാങ്ങണമെങ്കിൽ 1,29,000 രൂപ വരെ നൽകണം

വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്, ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ വില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയുടെ വർധനയോടെ 14,240 രൂപയും പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,13,920 രൂപയിലുമെത്തി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 4,434 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലെ ഇടിവിന് കാരണമായത്.

വൈകാതെ തന്നെ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് ഉയരുന്നത് ബോണ്ടുകളും മറ്റ് നിക്ഷേപങ്ങളിൽ നിന്നും ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിന് സഹായിക്കും. അങ്ങനെ വന്നാൽ ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് നിക്ഷേപകരെ പിന്മാറാൻ പ്രേരിപ്പിക്കും. സ്വാഭാവികമായും സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തിയേക്കാം.

ഫെഡറൽ റിസർവിന്റെ പലിശ നയവും ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾക്കും പുറമെ തൊഴിൽ വിപണി കണക്കുകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കികുന്ന ഘടകങ്ങളാണ്. ഒരു പവൻ സ്വർണം വാങ്ങുമ്പോൾ സ്വർണവിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടിയും ജ്വല്ലറി അനുസരിച്ചുള്ള മേക്കിംഗ് ചാർജും നൽകേണ്ടിവരും.

ഉദാഹരണത്തിന് ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,13,920 ആണ്. ഇതിന് 10 ശതമാനം മേക്കിംഗ് ചാർജ് കണക്കാക്കിയാൽ 11,392 രൂപ അധികമായി വരും. സ്വർണവിലയും മേക്കിംഗ് ചാർജും ചേർന്ന തുകയ്ക്ക് 3 ശതമാനം ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ ഏകദേശം 3,459 അധികമായി നൽകേണ്ടിവരും.

അങ്ങനെ സ്വർണവിലയ്ക്ക് പുറമെ ആകെ ഏകദേശം 14,851 അധിക ചെലവ് വരും. ഇതോടെ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,28,771 രൂപ ഏകദേശം 1.29 ലക്ഷം നൽകേണ്ടിവരും. എന്നാൽ മേക്കിംഗ് ചാർജ് ജ്വല്ലറിയും ആഭരണത്തിന്റെ ഡിസൈനും അനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ അന്തിമ തുകയിൽ മാറ്റമുണ്ടാകും.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

  • സെപ്റ്റംബർ 7- 1,13,040 
  • സെപ്റ്റംബർ 6 - 113520
  • സെപ്റ്റംബർ 5- 1,13,520 രൂപ
  • സെപ്റ്റംബർ 4- 1,14,880 രൂപ
  • സെപ്റ്റംബർ 3- 1,13,920 രൂപ
  • സെപ്റ്റംബർ 2- 1,11,480 രൂപ
  • സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ
  • ഓഗസ്റ്റ് 31- 1,14,960 രൂപ
  • ഓഗസ്റ്റ് 30- 1,16,040 രൂപ
  • ഓ​ഗസ്റ്റ് 29- 1,16,040 രൂപ

Content Highlights: Gold Price Surges Again in Kerala After Yesterday’s Dip; 8 Grams Now Costs ₹1.14 Lakh, While GST and Making Charges Could Push the Final Bill to Around ₹1.32 Lakh

To advertise here,contact us