സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് പവന് 480 രൂപയുടെ കുറവോടെ 1,13,040 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ ഇടിവോടെ 14,130 രൂപയുമായി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളാണ് നിലവില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്.
വൈകാതെ തന്നെ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് ഉയരുന്നത് ബോണ്ടുകളും മറ്റ് നിക്ഷേപങ്ങളിൽ നിന്നും ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിന് സഹായിക്കും. ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് നിക്ഷേപകരെ പിന്മാറാൻ പ്രേരിപ്പിക്കുകയാണ്.
ഫെഡറൽ റിസർവിന്റെ പലിശ നയവും ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾക്കും പുറമെ തൊഴിൽ വിപണി കണക്കുകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കികുന്ന ഘടകങ്ങളാണ്. അതേസമയം രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,400 ഡോളർ വിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നത്തെ നിരക്കനുസരിച്ച് 10% മേക്കിംഗ് ചാർജ് കണക്കാക്കിയാൽ 11,304 അധികമായി വരും. ഇതിന് പുറമെ 3% GST കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,28,074 രൂപ നൽകേണ്ടിവരും. ആഭരണത്തിന്റെ ഡിസൈൻ, മേക്കിംഗ് ചാർജ് എന്നിവ അനുസരിച്ച് അന്തിമ വിലയിൽ മാറ്റമുണ്ടാകും.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
Content HIghlights: Gold Prices Continue to Fall — Planning to Buy? Here’s How Much You’ll Actually Pay for 1 Pavan Including Making Charges & GST