പഴയ മുറ്റൊന്നും ഇല്ലല്ലോ ! സ്വർണവില കിടന്ന് കറങ്ങുന്നത് ഒരേ വിലയ്ക്കുള്ളിൽ; ഇന്ന് വർധനവ്

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. 13,220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 560 രൂപയാണ് കൂടിയത്. 1,05,760 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 76 രൂപ കൂടി 14,422 രൂപയാണ് വിപണിവില. ഒരു പവന് 608 രൂപ കൂടി 1,15,376 രൂപയാണ് വിപണിവില.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3000 ഡോളറില്‍ താഴേക്ക് വീണാല്‍ കേരളത്തില്‍ പവന് ഒരു ലക്ഷത്തില്‍ കുറവായിരിക്കും വില. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുള്‍പ്പെടെ മറ്റൊരു വിലയാവും നമ്മള്‍ നല്‍കേണ്ടി വരിക.

വില കൂടിയാലും ഇന്ത്യയുടെ ആഭരണവിപണിയിൽ ഇപ്പോഴും കയറ്റം തന്നെയാണ് രേഖപ്പെടുത്തുന്നത്. ജൂൺ മാസത്തിൽ രാജ്യത്തിന്റെ ആഭരണ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഉയർന്ന് മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ആവശ്യകത വർധിച്ചതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

ജൂണിൽ ഇന്ത്യയുടെ ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി ഏകദേശം 2.2 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഏകദേശം 1.7 ബില്യൺ ഡോളറായിരുന്നു. അതേസമയം, കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട് കയറ്റുമതിയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വർണാഭരണങ്ങളാണ് ഈ വളർച്ചയ്ക്ക് പ്രധാന കരുത്തായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ലഭിച്ച മികച്ച ഡിമാൻഡും, ഇന്ത്യൻ ആഭരണങ്ങൾക്ക് വിദേശ വിപണികളിൽ തുടരുന്ന ആവശ്യകതയുമാണ് കയറ്റുമതിക്ക് പിന്തുണ നൽകിയത്.

സൂറത്ത് പോലുള്ള ആഭരണ-വജ്ര നിർമ്മാണ കേന്ദ്രങ്ങളും ഈ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള പുതിയ ഓർഡറുകളും, ചില പ്രധാന വിപണികളിലെ ഡിമാൻഡ് വീണ്ടെടുപ്പും മേഖലയ്ക്ക് ആശ്വാസമായി.എന്നാൽ വെല്ലുവിളികളും തുടരുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, സ്വർണവിലയിലെ വലിയ മാറ്റങ്ങൾ, ഇറക്കുമതി ചെലവ് തുടങ്ങിയ കാര്യങ്ങൾ ജ്വല്ലറി വ്യവസായം ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

Content Highlights: Gold prices in Kerala witnessed a slight increase today. The price of 22-carat gold rose by ₹70 per gram and ₹560 per sovereign, taking the sovereign price to ₹1,05,760. Meanwhile, 24-carat gold increased by ₹76 per gram and ₹608 per sovereign, with the sovereign rate reaching ₹1,15,376.

To advertise here,contact us