ചരിത്രത്തിലെ ഏറ്റവും വലിയ എൻജിൻ ഡീൽ; ഇൻഡിഗോയുടെ അടുത്ത ലക്ഷ്യം ആഗോള ആധിപത്യം

1,000-ത്തിലധികം LEAP-1A വിമാന എൻജിനുകൾ വാങ്ങുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു

രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ ഇൻഡിഗോ, വളർച്ചയുടെ അടുത്ത ഘട്ടത്തിനായി നടത്തുന്നത് വമ്പൻ നീക്കം. ലോകത്തിലെ പ്രമുഖ വിമാന എൻജിൻ നിർമാതാക്കളിലൊരാളായ സിഎഫ്എം ഇന്റർനാഷണലുമായി 1,000-ത്തിലധികം LEAP-1A വിമാന എൻജിനുകൾ വാങ്ങുന്നതിനുള്ള ധാരണാപത്രത്തിൽ കമ്പനി ഒപ്പുവെച്ചു. സിഎഫ്എം ചരിത്രത്തിലെ ഏറ്റവും വലിയ സിംഗിൾ എൻജിൻ ഓർഡറാണിത്.

ഈ എൻജിനുകൾ ഇൻഡിഗോയുടെ 510 എയർ ബസ് A320neo വിമാനങ്ങളിൽ ഉപയോഗിക്കും. ഇന്ത്യയിലും വിദേശ റൂട്ടുകളിലും സർവീസുകൾ വ്യാപിപ്പിക്കാനും, ഭാവിയിലെ യാത്രക്കാരുടെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ കരാർ.

സിഎഫ്എം ഇന്റർനാഷണൽ, GE ഏറോസ്പേസും ഫ്രാൻസിലെ സാഫ്രനും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്.

ഇന്ധനക്ഷമതയും കുറഞ്ഞ കാർബൺ പുറന്തള്ളലും ഉയർന്ന വിശ്വാസ്യതയും കൊണ്ട് LEAP-1A എൻജിനുകൾ ആഗോള വിമാന വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്. കരാറിന്റെ ഭാഗമായി ഇന്ത്യയിൽ ഇൻഡിഗോയുടെ ടർബൈൻ എൻജിൻ മൈന്റെനൻസ് റിപ്പർ ആൻഡ് ഓവർഹോൾ (TEMRO) സൗകര്യം സ്ഥാപിക്കുന്നതിനും സിഎഫ്എം സാങ്കേതിക പിന്തുണ നൽകും. ഇതിലൂടെ എൻജിൻ അറ്റകുറ്റപ്പണി, സ്പെയർ പാർട്സ് ലഭ്യത, പരിപാലന ചെലവ് എന്നിവയിൽ കാര്യമായ മെച്ചം പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈൻ കമ്പനികളിലൊന്നായി ഇൻഡിഗോ മാറിയിട്ടുണ്ട്. നൂറുകണക്കിന് പുതിയ വിമാനങ്ങൾ ഇതിനകം ഓർഡർ ചെയ്തിട്ടുള്ള കമ്പനി ആഭ്യന്തര സർവീസുകൾക്കൊപ്പം അന്താരാഷ്ട്ര ശൃംഖലയും വേഗത്തിൽ വികസിപ്പിക്കുകയാണ്. ഈ മെഗാ എൻജിൻ കരാർ വിപുലീകരണത്തിന് ശക്തമായ അടിത്തറയാകുമെന്നാണ് വിലയിരുത്തൽ.

വിമാനങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല, പ്രവർത്തനച്ചെലവ് കുറയ്ക്കുകയും വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യുന്ന ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

IndiGo and CFM sign MoU paving the way to a record agreement for 1,000+ LEAP-1A engines. This landmark milestone reflects the visionary leadership of Hon’ble Prime Minister Shri Narendra Modi ji in advancing the vision of “Made in India”. This also signifies the growth of Indian… pic.twitter.com/brbxgbT1J8

Content Highlights: IndiGo signs up for 1,000+ aircraft engines in record CFM deal as it prepares for next phase of growth

To advertise here,contact us