തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാമിന്റെ 22 കാരറ്റ് സ്വർണത്തിന് 270 രൂപയാണ് വർധിച്ചത്. 13620 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിനും വില കൂടി. 2160 രൂപ കൂടി 108960 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിനും വില കൂടുകയാണ് ചെയ്തത്. ഒരു ഗ്രാമ സ്വർണത്തിന് 294 രൂപ വർധിച്ച് 14858 രൂപയായി. ഒരു പവൻ സ്വർണത്തിന് 2352 രൂപയാണ് വർധിച്ചത്. 118864 രൂപയാണ് വിപണിവില.
രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില കുതിച്ചുകയറുന്നത്. കഴിഞ്ഞ രണ്ട് രണ്ട് ദിവസത്തിനുള്ളില്‍ മാത്രം കേരളത്തില്‍ സ്വർണ വിലയില്‍ പവന് 5520 രൂപയുടെ ഇടിവാണുണ്ടായിരുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ അപ്രതീക്ഷിത ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ യുഎസ് ഡോളർ ഇതര കറൻസികൾക്കെതിരെ ശക്തിപ്രാപിച്ചതാണ് സ്വർണത്തിന് പ്രധാനമായും തിരിച്ചടിയായത്. ഡോളർ ഇൻഡക്സ് ഉയർന്നതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ പണം മുടക്കുന്നത് താൽക്കാലികമായി കുറച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 131160 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് 22 കാരറ്റ് സ്വർണം എത്തിയത് ഈ വർഷം ജനുവരി 29 നായിരുന്നു. എന്നാൽ അപ്രതീക്ഷിത മാറ്റങ്ങൾക്കൊടുവിൽ ജൂണ്‍ 11ല്‍ സ്വർണവില പവന് 106800 രൂപയിലേക്ക് എത്തിയിരുന്നു. അതായത് 5 മാസങ്ങൾക്കിപ്പുറം ഒരു പവൻ സ്വർണത്തിന് 24360 രൂപയുടെ വന്‍ ഇടിവാണുണ്ടായിരുന്നത്.
Content Highlights: Gold prices in Kerala have risen again after a period of continuous decline. The price of 22-carat gold increased by ₹270 per gram, reaching ₹13,620. The price of one sovereign (pavan) also increased significantly by ₹2,160, bringing the current rate to ₹1,08,960