2005 മുതൽ 2024 വരെ ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ കാര്യമായ പിന്തുണകൾ ലഭിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ടാണ് ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് കമ്പനികൾക്ക് ചൈനീസ് സർക്കാർ നൽകിയ പിന്തുണ പരിശോധിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾക്ക് തീരെ പിന്തുണ ലഭിച്ചില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.
സർക്കാരുകൾ പുറത്തുവിടുന്ന കണക്കുകൾക്കപ്പുറത്താണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് പഠനം നടത്തിയത്. നികുതി ഇളവ്, ഗ്രാന്റുകൾ തുടങ്ങി 15 മേഖലകളിൽ എങ്ങനെയാണ് പിന്തുണ ഉണ്ടായിരുന്നത് എന്നതായിരുന്നു പഠനവിഷയം. 2005 മുതൽ 2024 വരെയുള്ള കാലയളവിൽ 5 മുതൽ 8 തവണ വരെ ചൈനീസ് സർക്കാർ കമ്പനികൾക്ക് വേണ്ടവിധം പിന്തുണകൾ നൽകി. ഈ സബ്സിഡികൾ റിപ്പോർട്ടിലെ മറ്റ് രാജ്യങ്ങളായ ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ അവരുടെ രാജ്യത്തെ കമ്പനികൾക്ക് നൽകിയതിനേക്കാൾ കൂടുതലായിരുന്നു.
38 രാജ്യങ്ങൾ അടങ്ങിയ സംഘടനയാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്. യുഎസ്, യുകെ, കാനഡ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയവയാണ് അംഗരാജ്യങ്ങൾ. 2005 നും 2023 നും ഇടയിൽ മികച്ച രീതിയിൽ വളർന്ന കമ്പനികളുടെ ആഗോള വിപണി വിഹിത നേട്ടത്തിന്റെ 22 ശതമാനവും ഉണ്ടായത് സർക്കാർ സബ്സിഡികളാലാണ്. ചൈനീസ് കമ്പനികളെ സംബന്ധിച്ച്, ഈ നിരക്ക് 60 ശതമാനമാണ്.
Content Highlights: An OECD report has found that Indian companies received limited support from the central government between 2005 and 2024. Comparing government assistance provided to businesses in India and China, the report indicates that Chinese companies benefited significantly more from state support, highlighting a major difference in industrial and economic policy approaches.