കുറഞ്ഞ പലിശയിൽ കൂടുതൽ പണം; ആകർഷകമായ ആനുകൂല്യങ്ങളുമായി കെഎസ്എഫ്ഇ 'ജനമിത്രം' സ്വർണ്ണ വായ്പ

ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 4.90% മുതൽ ജനമിത്രം പദ്ധതിയിലൂടെ വായ്പ ലഭ്യമാകും

2 min read|31 May 2026, 03:16 pm

തിരുവനന്തപുരം: അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണ്ണപ്പണയ വായ്പകളെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം ലഭ്യമാക്കുന്ന കെഎസ്എഫ്ഇയുടെ ജനപ്രിയ പദ്ധതിയാണ് ജനമിത്രം ഗോൾഡ് ലോൺ. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത 'ജനമിത്രം ഇ എംഐ ഗോൾഡ് ലോൺ' സ്കീമിലൂടെ മികച്ച സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. വായ്പയെടുക്കുന്നവർക്ക് തിരിച്ചടവ് എളുപ്പവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 4.90% മുതൽ ജനമിത്രം പദ്ധതിയിലൂടെ വായ്പ ലഭ്യമാകും. പ്രതിവർഷം 4.90% എന്ന ആകർഷകമായ പലിശ നിരക്ക് സാധാരണ സ്വർണ്ണ വായ്പകളെ അപേക്ഷിച്ച് വളരെ ലാഭകരമാണ്. ഫ്ലാറ്റ് പലിശ നിരക്കാണ് എന്നുള്ളത് പ്രത്യേകം ഓർക്കണം.

ഒരു വ്യക്തിക്ക് പ്രതിദിനം പരമാവധി 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ വായ്പയായി സ്വന്തമാക്കാൻ സാധിക്കും. ലളിതമായ രേഖകളും വേഗത്തിലുള്ള പ്രോസസ്സിംഗും വഴി കെഎസ്എഫ്ഇശാഖകളിൽ നിന്നും അതിവേഗം പണം കൈപ്പറ്റാം. അപ്രൈസർ ചാർജ് (സ്വർണ്ണ പരിശോധന നിരക്ക്) ഒഴികെ മറ്റ് യാതൊരുവിധ അധിക നിരക്കുകളും ഈ സ്കീമിന് ഈടാക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

ജനമിത്രം വായ്പയുടെ പ്രാഥമിക കാലാവധി ഒരു വർഷമാണ്. എന്നാൽ ആവശ്യമെങ്കിൽ ഈ വായ്പ മൂന്ന് വർഷം വരെ പുതുക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രതിമാസ ഇഎംഐ (EMI) വഴിയോ മറ്റ് അനുയോജ്യമായ രീതികളിലോ തുക തിരിച്ചടയ്ക്കാനുള്ള വിപുലമായ ഓപ്ഷനുകൾ ലഭ്യമായതിനാൽ ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ലോൺ അടച്ചുതീർക്കാം.

ലോൺ എടുത്തവർക്ക് വലിയ ആശ്വാസം നൽകുന്ന മറ്റൊരു സവിശേഷത കൂടി ജനമിത്രം വായ്പയിലുണ്ട്. വായ്പയെടുത്ത് ആറ് പ്രതിമാസ ഗഡുക്കൾ കൃത്യമായി അടച്ചുതീർത്തതിന് ശേഷം, പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങളിൽ ഒരു ഭാഗം ആവശ്യമെങ്കിൽ ഉപഭോക്താവിന് ഒരൊറ്റ തവണയായി ഭാഗികമായി വീണ്ടെടുക്കാൻ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ സ്വർണ്ണം മുഴുവനായി തിരിച്ചെടുക്കാൻ സാധിക്കാത്തവർക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.

Content Highlights: KSFE’s Janamitram Gold Loan scheme provides borrowers with access to higher loan amounts against pledged gold at relatively lower interest rates. The scheme is designed to offer affordable credit and includes several benefits aimed at making gold-backed borrowing more attractive and accessible.

To advertise here,contact us