ഇന്നലെയും ഇന്നുമായി സ്വർണ വിലയിൽ രണ്ടു തവണ തുടർച്ചയായി ഇടിവ്.ഇതോടെ സ്വർണ വില താഴുകയാണെന്ന ആശ്വാസത്തിലാണ് ആഭരണ പ്രേമികൾ . ഗ്രാമിന് 40 രൂപ താഴ്ന്ന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വിലയുള്ളത്. 18 കാരറ്റിന് 30 രൂപ ഗ്രാമിനും, പവന് 240 രൂപയും താഴ്ന്ന് 89,920 രൂപയുമായി ഇടിഞ്ഞു. 14 കാരറ്റിന് ഗ്രാമിന് 30 രൂപയിടിഞ്ഞ് 8750 രൂപയിലും പവന് 240 രൂപ ഇടിഞ്ഞ് 70,000 രൂപയുമായി. വെള്ളി വില ഗ്രാമിന് 255 രൂപയും പവന് 2550 രൂപയുമാണ്.
ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയായിരുന്നു തിങ്കളാഴ്ച രാവിലെ സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. ഉച്ച കഴിഞ്ഞത് ഗ്രാമിന് 120 രൂപ ഇടിഞ്ഞ് 13,715 രൂപയായി. പവന് 960 രൂപ ഇടിഞ്ഞ് 1,09,720 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,270 പവന് 800 90160 രൂപയിലുമായിരുന്നു.
രണ്ട് ദിവസമായി സ്വർണ വില താഴുന്നത് ആഭരണം വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇറാനുമായി അമേരിക്കയുടെ തർക്കം തുടരുന്നത് സ്വർണത്തെ ബാധിക്കും. യുദ്ധം ഒരു മാസം കൂടിയെങ്കിലും തുടരുമെന്ന സൂചന സ്വർണത്തിന് ആശങ്കയാണ്.
Content Highlights: Gold rate decreased today