സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,655 രൂപ, 14 കാരറ്റ് ഗ്രാമിന് 9075, 9 കാരറ്റ് ഗ്രാമിന് 5855 എന്നിങ്ങനെയാണ് ഇന്നത്തെ വില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. ഒരു പവന് 400 രൂപ താഴ്ന്ന് 1,13,480 രൂപയ്ക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,655 രൂപ, 14 കാരറ്റ് ഗ്രാമിന് 9075, 9 കാരറ്റ് ഗ്രാമിന് 5855 എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 265 രൂപയാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസത്തെ അതേ വിലയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. രാജ്യാന്തര വിപണയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില ഉയര്‍ന്നിട്ടും സംസ്ഥാനത്ത് നേരിയ ഇടിവ് രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.

സ്വര്‍ണം വാങ്ങുന്ന പരമ്പരാഗത രീതിക്ക് പകരം ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളിലേക്കും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നത്. സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവും കാരണം അനവധി നിക്ഷേപകരാണ് ഇപ്പോള്‍ ഡിജിറ്റല്‍ ഗോള്‍ഡ് തിരഞ്ഞെടുക്കുന്നത്. പണിക്കൂലി നല്‍കേണ്ടതില്ല എന്നതും വില്‍ക്കുമ്പോള്‍ മൂല്യം കുറയില്ല എന്നതുമാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്. സ്വര്‍ണ നിക്ഷേപം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.

ഈ മാസത്തെ സ്വര്‍ണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
  • ഏപ്രില്‍ 8 - 1,12800 രൂപ
  • ഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപ
  • ഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720
  • ഏപ്രില്‍ 11 - 1,12,080 രൂപ
  • ഏപ്രില്‍ 13 - 1,11,800 രൂപ
  • ഏപ്രില്‍ 14 - 1,12,880 രൂപ
  • ഏപ്രില്‍ 15 - 1,13,920 രൂപ
  • ഏപ്രില്‍ 16 - 1,14,080 രൂപ
  • ഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപ
  • ഏപ്രില്‍ 18 - 1,14,240 രൂപ
  • ഏപ്രില്‍ 19- 1,14,240 രൂപ
  • ഏപ്രില്‍ 20- 1,13,880 രൂപ
  • ഏപ്രില്‍ 21- 1,13,880 രൂപ
  • ഏപ്രില്‍ 22- 1,13,480 രൂപ

Content Highlights: Gold Rate Today in Kerala

To advertise here,contact us