മുംബൈ: അംബാനി കുടുംബത്തെക്കുറിച്ചുള്ള ചെറിയ എന്തെങ്കിലും വിവരം പോലും വലിയ രീതിയിൽ വാർത്തയാകാറുണ്ട്. ജീവിതരീതി, പൊതുമധ്യത്തിലെ പെരുമാറ്റം എന്നിങ്ങനെ നിരവധി വാർത്തകളാണ് അംബാനി കുടുംബത്തെ ചുറ്റിപ്പറ്റി ഉണ്ടാകുക. ഇപ്പോളിതാ അംബാനിയുടെ വീടായ ആന്റിലയിൽ ഒരു ദിവസം ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ദിവസം ആന്റിലയിൽ 4000 ചപ്പാത്തിയാണ് ഉണ്ടാക്കുക എന്നാണ് വിവരം.
വെജിറ്റേറിയൻ ഭക്ഷണരീതിയാണ് അംബാനി കുടുംബം പിന്തുടരുന്നത്. മൂന്ന് നേരവും വീട്ടിൽത്തന്നെയാണ് ഭക്ഷണം ഉണ്ടാക്കുക. 600 സ്റ്റാഫുകൾ, ക്ളീനർമാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, ഷെഫുകൾ, ടെക്നീഷ്യന്മാർ, പേഴ്സണൽ അസിസ്റ്റന്റുമാർ തുടങ്ങിയ വലിയ നിരയ്ക്ക് വേണ്ടിയാണ് ഇത്രയും ചപ്പാത്തികൾ ഉണ്ടാക്കുന്നത്. ഇതിനായി ചപ്പാത്തിയുണ്ടാക്കുന്ന ഒരു മെഷീൻ വരെ അംബാനിയുടെ വീട്ടിലുണ്ട്. ഒപ്പം മറ്റ് പാചകത്തിനായി ഷെഫുകളും ഉണ്ട്. ഷെഫിന് മാസം ലക്ഷങ്ങളാണ് ശമ്പളം എന്നാണ് വിവരം.
അംബാനി കുടുംബത്തിൽ എല്ലാവരും ലഘു ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കുക. പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉണ്ടാക്കുന്നത് തന്നെ. എഴുന്നേറ്റയുടൻത്തന്നെ മുകേഷ് അംബാനി പപ്പായ ജ്യൂസ് കുടിക്കാറുണ്ട്. പ്രഭാതഭക്ഷണമായി ഇഡ്ഡ്ലി, സാമ്പാർ എന്നിവയാണ് കഴിക്കുക. നിത അംബാനി ജ്യൂസിനൊപ്പം പഴങ്ങളും കഴിക്കും.
ഡാൽ, ചോറ്, പച്ചക്കറികൾ, റൊട്ടി, സൂപ്പ് എന്നിവയടങ്ങിയതാണ് ഉച്ചഭക്ഷണം. ഗുജറാത്തി രീതിയിലാണ് ഉച്ചഭക്ഷണം ഉണ്ടാക്കുക. ലളിതമായ ഭക്ഷണമാണ് ഇരുവരും രാത്രികളിൽ കഴിക്കുക.
Content Highlights: Reports suggest that around 4000 chapatis are prepared daily at Mukesh Ambani’s residence, Antilia, to serve nearly 600 staff members. This includes security personnel, cleaners, drivers, chefs, technicians, and personal assistants, reflecting the massive scale of operations inside one of India’s most luxurious homes.