അക്ഷയ തൃതീയ കഴിഞ്ഞു: സ്വർണവില താഴേക്ക്; പക്ഷെ വിദഗ്ധർ പറയുന്നു.. വില വീണ്ടും ഉയരാം

കേരള വിപണിയില്‍ ഇന്ന് സ്വർണ വിലയില്‍ 22 കാരറ്റിന് ഗ്രാമിന് 45 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്

അക്ഷയ തൃതീയ കഴിഞ്ഞതിന് പിന്നാലെ റെക്കോർഡ് നിരക്കില്‍ നിന്നും താഴേക്ക് വന്ന് സംസ്ഥാനത്തെ സ്വർണവില. ഹോർമുസ് കടലിടുക്കിന്‍റെ പ്രവർത്തനം സംബന്ധിച്ച് ഇറാനും യു എസും തമ്മിലുള്ള തർക്കം രൂക്ഷമായത് ആഗോള വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയായിരുന്നു. ഇതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. സാഹചര്യം കലുഷിതമായതോടെ എണ്ണ വില വീണ്ടും കുതിച്ച് കയറാന്‍ തുടങ്ങി. ഇതോടെ യു.എസ് ഡോളർ ഇന്‍ഡക്സ് കരുത്താർജ്ജിക്കുകയും സ്വാഭാവികമായും സ്വർണവിലയെ വീഴ്ത്തുകയായിരുന്നു.

കേരള വിപണിയില്‍ ഇന്ന് സ്വർണ വിലയില്‍ 22 കാരറ്റിന് ഗ്രാമിന് 45 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 14280 രൂപ എന്ന നിരക്കില്‍ നിന്നും ഗ്രാം വില 14235 ലേക്ക് എത്തി. പവന് 360 രൂപയും കുറഞ്ഞതോടെ വില റെക്കോർഡ് നിരക്കായ 114240 എന്നതില്‍ നിന്നും 113880 ലേക്ക് എത്തി. 22 കാരറ്റിന് സമാനമായ ഇടിവ് 18 കാരറ്റിലും 14 കാരറ്റിലും 9 കാരറ്റിലും ഉണ്ടായിട്ടുണ്ട്.

18 കാരറ്റിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുംകുറഞ്ഞ് വില യഥാക്രമം 11695രൂപ, 93560 രൂപ എന്നതിലേക്ക് എത്തി. 14 കാരറ്റിന് ഗ്രാമിന് 9110, പവന് 72880 രൂപ എന്നതാണ് ഇന്നത്തെ വിപണി വില. ഒരു പവന്‍ 9 കാരറ്റ് സ്വർണം ലഭിക്കാന്‍ 47000 രൂപയാണ് ഇന്ന് കൊടുക്കേണ്ടത്. വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. 1 ഗ്രാം വെള്ളിക്ക് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ നിരക്ക് പ്രകാരം നല്‍കേണ്ടത്. അതേസമയം വില നിലവില്‍ ഇന്ന് അല്‍പം കുറഞ്ഞെങ്കിലും മുകളിലേക്ക് തന്നെ പോയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഏപ്രില്‍ മാസത്തിലെ സ്വർണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
  • ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
  • വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360
  • ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
  • ഏപ്രില്‍ 8 - 1,12800 രൂപ
  • ഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ
  • വൈകുന്നേരം - 1,11,600 രൂപ
  • ഏപ്രില്‍ 10 - രാവിലെ 1,12,200
  • ഉച്ചയ്ക്ക് ശേഷം - 1,11,720
  • ഏപ്രില്‍ 11 - 1,12,080 രൂപ
  • ഏപ്രില്‍ 13 - 1,11,800 രൂപ
  • ഏപ്രില്‍ 14 - 1,12,880 രൂപ
  • ഏപ്രില്‍ 15 - 1,13,920 രൂപ
  • ഏപ്രില്‍ 16 - 114,080 രൂപ
  • ഏപ്രില്‍ 17 -രാവിലെ - 113080 രൂപ
  • ഉച്ചയ്ക്ക് - 113,640 രൂപ
  • ഏപ്രില്‍ 18 - 114240
  • ഏപ്രില്‍ 19- 114240

Content Highlights: Gold prices in Kerala have declined following Akshaya Tritiya as festive demand subsided. The post-festival slowdown in buying has led to a drop in rates, reflecting typical market trends where prices ease after peak demand periods. The movement also aligns with broader global factors influencing gold prices.

To advertise here,contact us