Top

ശൂന്യത നികത്താൻ 'ഗെയിം ഓഫ് ത്രോൺസ്' പ്രീക്വിൽ; 'ഹൗസ് ഓഫ് ദി ഡ്രാഗൺ' ഇന്ത്യയിൽ ഹോട്ട്സ്റ്റാറിലൂടെ

എച്ബിഒയിലൂടെ ഓഗസ്റ്റ് 21നാണ് ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ റിലീസ്.

21 July 2022 2:17 AM GMT
ഫിൽമി റിപ്പോർട്ടർ

ശൂന്യത നികത്താൻ ഗെയിം ഓഫ് ത്രോൺസ് പ്രീക്വിൽ; ഹൗസ് ഓഫ് ദി ഡ്രാഗൺ ഇന്ത്യയിൽ ഹോട്ട്സ്റ്റാറിലൂടെ
X

ഗെയിം ഓഫ് ത്രോൺസ് അവസാനിച്ചതോടെ നിരാശയിലായ ആരാധകർ സീരീസിൻ്റെ പ്രീക്വിൽ 'ഹൗസ് ഓഫ് ദി ഡ്രാഗണിനായുള്ള' കാത്തിരിപ്പിലായിരുന്നു. പ്രീക്വിൽ എവിടെ കാണാനാകും എന്ന വാർത്തകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ ആരാധകർ. സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തും എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എച്ബിഒയിലൂടെ ഓഗസ്റ്റ് 21നാണ് ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ റിലീസ്. ഓഗസ്റ്റ് 22 മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ആദ്യ സീസണിൽ പത്ത് എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാകുക. ഗെയിം ഓഫ് ത്രോൺസിന് 200 വർഷം മുമ്പ് നടക്കുന്ന സംഭവങ്ങളാണ് ഹൗസ് ഓഫ് ദി ഡ്രാഗണിൽ പറയുന്നത്. ഒരു ഫാന്റസി ചിത്രം എന്നതിനപ്പുറം ആഗോളതലത്തിൽ ആരാധകർ ഗെയിം ഓഫ് തോൺസിനെ ഏറ്റെടുത്തിരുന്നു. അതെ ആവേശത്തിൽ തന്നെയാണ് ഹൗസ് ഓഫ് ദി ഡ്രാഗണിനായുള്ള കാത്തിരിപ്പും.

2019 ഒക്ടോബറിലാണ് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' ആരംഭിച്ചതായി എച്ച്ബിഒ പ്രഖ്യാപിച്ചത്. പിന്നീട് 2021 ഒക്ടോബറിൽ കമ്പനി ആദ്യ ടീസർ അവതരിപ്പിച്ചു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. 'ഹൗസ് ഓഫ് ദി ഡ്രാഗണി'ന്റെ ഓഗസ്റ്റ് 21 റിലീസോടുകൂടി ഒരു വലിയ വെല്ലുവിളിയാണ് 'ദ ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവറി'ന് വരാനിരിക്കുന്നതെന്നും ആരാധകർ പറയുന്നുണ്ട്. 'ലോർഡ് ഓഫ് ദ റിംഗ്സ്' ആമസോൺ പ്രൈമിൽ സെപ്റ്റംബർ 2നാണ് റിലീസ് ചെയ്തത്.

Story highlights: House of the Dragon: Game of Thrones prequel to stream on Disney+Hotstar

Next Story