ഒഡീഷയിൽ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലിടിച്ചു; അഞ്ച് പൊലീസുകാർക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പ് മുഴുവനായും തകർന്നു

ഒഡീഷയിൽ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലിടിച്ചു; അഞ്ച് പൊലീസുകാർക്ക് ദാരുണാന്ത്യം
dot image

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലിടിച്ച് അഞ്ച് പൊലീസുകാർക്ക് ദാരുണാന്ത്യം. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

ഇന്ന് കാലത്താണ് സംഭവം. ജർസുഗുദ സദർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു വാഹനാപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പ് മുഴുവനായും തകർന്നു.

എട്ട് പൊലീസുകാരാണ് അപകടസമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്. കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവിൽദാർ ലിംഗരാജ് ദുരുവ, ഭക്‌തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരും ആംഡ് പൊലീസ് റിസർവിൽ നിന്നുള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്.

സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് അപകടകാരണം എന്നതടക്കമുള്ള സംഭവങ്ങൾ പരിശോധിച്ചുവരികയാണ്. അപകടത്തിൽ മരിച്ച പൊലീസുകാർക്ക് സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ളവർ ആദരാഞ്ജലി രേഖപ്പെടുത്തി.

Content Highlights: In Odisha, five police personnel were killed after a trailer vehicle rammed into a police jeep. Three other officers sustained injuries in the tragic highway accident

dot image
To advertise here,contact us
dot image