'എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണം'; കാമുകിയുടെ ഭര്‍ത്താവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി BLO

പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്

'എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണം'; കാമുകിയുടെ ഭര്‍ത്താവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി BLO
dot image

കൊല്‍ക്കത്ത: എസ്‌ഐആറുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന് പറഞ്ഞ് കാമുകിയുടെ ഭര്‍ത്താവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി ബിഎല്‍ഒ. നാസിര്‍ അലി(30) എന്നയാളാണ് കൊല്ലപ്പെട്ടത്. പിന്നാലെ ബിഎല്‍ഒയെയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസറായ റിസ്വാന്‍ ഹസന്‍ മൊണ്ടാളിയാണ് കൊലയ്ക്ക് പിന്നിൽ. കൊല്ലപ്പെട്ട നാസിര്‍ അലിയുടെ ഭാര്യയുമായി ഇയാള്‍ പ്രണയബന്ധത്തിലായിരുന്നു. ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ പുരോഗമിക്കുന്ന സമയം കൂടിയായതിനാല്‍ ഇത് കണക്കാക്കി നാസിറിനെ ചില സംശയങ്ങള്‍ തീര്‍ക്കാനെന്ന നിലയില്‍ വിളിച്ച് വരുത്തി വക വരുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് ഭാഗങ്ങളായി മുറിച്ച് മാറ്റി സഹായിയായ സാഗര്‍ ഗൈനെയും കൂട്ടി പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

നാസിറിനെ കാണായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കനാലില്‍ നിന്ന് മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നാസിറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസ്വാന്‍ പിടിയിലായത്.

Content Highlights- BLO allegedly lured his lover’s husband under the pretext of discussing SIR matters and murdered him.

dot image
To advertise here,contact us
dot image