ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ആറ് മാസത്തിനുള്ളില്‍ 80 ദീര്‍ഘദൂര ട്രെയിനുകള്‍ തെരഞ്ഞെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി
dot image

ന്യൂഡല്‍ഹി: ട്രെയിനുകള്‍ ഇനി മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ശുചീകരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ന്യൂഡൽഹിയിൽവെച്ചു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

ആറ് മാസത്തിനുള്ളില്‍ 80 ദീര്‍ഘദൂര ട്രെയിനുകള്‍ തെരഞ്ഞെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ വൃത്തിയാക്കാന്‍ ജീവനക്കാരെ വിന്യസിക്കുമെന്നും അത് നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജനറല്‍ കോച്ചുകളിലുള്‍പ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ ഓരോ മണിക്കൂര്‍ ഇടവിട്ട് സാധ്യമാക്കും. നിരീക്ഷണത്തിനായി പ്രത്യേക സജ്ജീകരണമൊരുക്കും. ടോയ്‌ലറ്റുകള്‍, മാലിന്യ ബിന്നുകള്‍, ക്യാബിനുകള്‍ എന്നിവയുടെ തുടര്‍ച്ചയായ വൃത്തിയാക്കല്‍ ഉറപ്പാക്കും. ആറ് മാസത്തിനുള്ളിൽ നടപടികൾക്ക് തുടക്കമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Content Highlights- No need to cover your nose…Trains will now be fully cleaned; Union Railway Minister announces

dot image
To advertise here,contact us
dot image