ശബരിമല തീർത്ഥാടക സംഘത്തെ KSRTC ബസിൽനിന്നും ഇറക്കി വിട്ടതായി പരാതി; സംഘത്തിൽ വയോധികരും കുഞ്ഞും

പമ്പ- തിരുവനന്തപുരം കെഎസ്ആർടിസി ഡ്രൈവർക്കെതിരെയാണ് പരാതി

ശബരിമല തീർത്ഥാടക സംഘത്തെ KSRTC ബസിൽനിന്നും ഇറക്കി വിട്ടതായി പരാതി; സംഘത്തിൽ വയോധികരും കുഞ്ഞും
dot image

പത്തനംതിട്ട: ശബരിമല തീർത്ഥാടക സംഘത്തെ കെഎസ്ആർടിസി ബസിൽനിന്നും ഇറക്കി വിട്ടതായി പരാതി. പമ്പ- തിരുവനന്തപുരം കെഎസ്ആർടിസി ഡ്രൈവർക്കെതിരെയാണ് പരാതി. നിലയ്ക്കലിന് സമീപമാണ് സ്ത്രീകൾ അടങ്ങിയ ശബരിമല തീർത്ഥാടക സംഘത്തെ രാത്രി വഴിയിൽ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ടത്. വയോധികരായ സ്ത്രീകളും കുഞ്ഞുമുൾപ്പെടെ കൊല്ലത്തുനിന്നുള്ള 13 അംഗ സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്.

പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകാനാണ് തീർഥാടക സംഘം ബസ്സിൽ കയറിയത്. എന്നാൽ നിലയ്ക്കൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നാണ് പരാതി. നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ബസ് പോകില്ല എന്ന് അറിയിച്ച് ബസ് മുന്നോട്ടു പോയെന്നും ഇവർ പറയുന്നു. ഏറെ നേരം വനമേഖലയിൽ തുടർന്ന തീർത്ഥാടക സംഘത്തിന് കുറച്ചധികം കാത്തുനിന്നതിന് ശേഷമാണ് മറ്റൊരു വാഹനം വിളിച്ചുവരുത്തി യാത്ര തുടരാനായത്. പമ്പ- തിരുവനന്തപുരം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നൽകുമെന്ന് സംഘം വ്യക്തമാക്കി.

Content Highlights: Complaint that Sabarimala pilgrim group was dropped off from ksrtc bus at Nilakkal, The pilgrim group includes 13 people from Kollam, including elderly women and a child

dot image
To advertise here,contact us
dot image