കേരള സര്‍വ്വകലാശാലയിലെ പ്രതിഷേധം; 27 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

dot image

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ പ്രതിഷേധത്തില്‍ 27 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 1000 പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, പൊലീസുകാരെയും സര്‍വകലാശാല ജീവനക്കാരെയും ദേഹോപദ്രവം എല്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

മുഴുവന്‍ പേര്‍ക്കും എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ ശക്തമായ പ്രതിഷേധമാണ് ഇന്ന് സംഘടിപ്പിച്ചിരുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതില്‍ തള്ളിത്തുറന്ന് സര്‍വകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസുകാര്‍ ഏറെ ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കിയത്.

content highlights: Protest at Kerala University; Non-bailable case registered against 27 SFI activists

dot image
To advertise here,contact us
dot image