
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു.
'യുഡിഎഫിനാണ് വിജയമെന്നതാണ് പലരുടേയും പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കുന്നത്. ഒരുമണിക്കൂര്‍ കാത്തിരിക്കാം. ഞാന്‍ കണക്കില്‍ വളരെ മോശമാണ്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടാനാണ് സാധ്യത', ആര്യാടന് ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും പ്രതികരിച്ചു.
ഇന്ന് എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 8.15ഓടെ ആദ്യഘട്ട ഫലസൂചനകള്‍ ലഭ്യമാകും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകളും വിശകലനങ്ങളും റിപ്പോര്‍ട്ടറില്‍ തത്സമയം അറിയാം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
Content Highlights: Nilambur By poll UDF candidate Aryadan shoukath confidence