'അൻവറിനെ ഒറ്റപ്പെടുത്തില്ല, പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; കെ സി വേണുഗോപാൽ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിലും അൻവറിന് അതൃപ്തിയുണ്ട്

dot image

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിവി അൻവർ മുന്നോട്ടുവെച്ച കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകും. ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇനി കാലു പിടിക്കാനില്ലെന്നും പ്രതീക്ഷ കെ സി വേണുഗോപാലിലാണെന്നും യു ഡി എഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് അന്‍വർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കെസി വേണുഗോപാൽ മാധ്യമങ്ങളെ കണ്ടത്.
നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അൻവർ രംഗത്തെത്തിയിരുന്നു.

Content Highlights: KC Venugopal says he will move forward by resolving the issues

dot image
To advertise here,contact us
dot image