
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി- പ്ലസ് ടു പൊതുപരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,27,021 കുട്ടികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്. ആകെ 2980 കേന്ദ്രങ്ങളിലായാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പ്ലസ് ടു പരീക്ഷയും നടക്കും.
കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ 447 കുട്ടികളും ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും പരീക്ഷയെഴുതുന്നു. മലപ്പുറം വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 28, 358 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് പരീക്ഷയെഴുതുന്നത്. 1,893 കുട്ടികള്‍ പരീക്ഷയെഴുതും.
4,44,693 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷയെഴുതും. പ്ലസ് വണ്‍ പരീക്ഷ ആറാം തീയ്യതി ആരംഭിക്കും. ഏപ്രില്‍ മൂന്നിന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കും. സുഗമമായ പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പറുകളും ഉത്തരക്കരടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: SSLC and Plus two exam starts from today