വൈക്കം എസ്എച്ച്ഒ അധിക്ഷേപിച്ചെന്ന് സി കെ ആശ, പരാതി നല്കി; തെറ്റിദ്ധാരണയെന്ന് എസ്എച്ച്ഒ

തോമസിനെതിരെ സി കെ ആശ നിയമസഭാ സ്പീക്കര്ക്ക് പരാതി നല്കി

വൈക്കം എസ്എച്ച്ഒ അധിക്ഷേപിച്ചെന്ന് സി കെ ആശ, പരാതി നല്കി; തെറ്റിദ്ധാരണയെന്ന് എസ്എച്ച്ഒ
dot image

കോട്ടയം: വൈക്കം എസ്എച്ച്ഒയ്ക്കെതിരെ പരാതിയുമായി സി കെ ആശ എംഎല്എ. എംഎല്എയെ എസ്എച്ച്ഒ കെ ജെ തോമസ് അധിക്ഷേപിച്ചെന്നാണ് പരാതി. തോമസിനെതിരെ സി കെ ആശ നിയമസഭാ സ്പീക്കര്ക്ക് പരാതി നല്കി.

സ്റ്റേഷനിലെത്തി രണ്ട് മണിക്കൂര് കാത്തിരുന്നിട്ടും എസ്എച്ച്ഒ കാണാന് തയ്യാറായില്ലെന്ന് പരാതിയില് പറയുന്നു. അവള് അവിടെ ഇരിക്കട്ടെയെന്ന് തോമസ് പറഞ്ഞെന്നും പരാതിയിലുണ്ട്. എസ്ച്ച്ഒയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ പരാതിയുമായാണ് എംഎല്എ സ്റ്റേഷനിലെത്തിയത്.

അതേസമയം താന് ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് വൈക്കം എസ്എച്ച്ഒ തോമസ് പ്രതികരിച്ചു. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായതായിരിക്കും. സമരം നടക്കുമ്പോള് അവിടെ ഡ്യൂട്ടി ചെയ്യാന് പോയതാണ്. അല്ലാതെ ആരെയും അപമാനിച്ചിട്ടില്ല. മറ്റ് പ്രതികരണങ്ങള്ക്കില്ലെന്നും തോമസ് റിപ്പോര്ട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image