കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം ഒക്ടോബര് ഒമ്പതിന്; ജാതി സെന്സസ് പ്രധാന ചര്ച്ചാ വിഷയമാവും

രാജ്യത്ത് ജാതി സെന്സ് നടത്തണമെന്ന ആവശ്യം കോണ്ഗ്രസ് ശക്തമാക്കിയിരുന്നു.

കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം ഒക്ടോബര് ഒമ്പതിന്; ജാതി സെന്സസ് പ്രധാന ചര്ച്ചാ വിഷയമാവും
dot image

ന്യൂഡല്ഹി: കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം ഒക്ടോബര് ഒമ്പതിന് ഡല്ഹിയില് നടക്കും. ജാതി സെന്സസ് മുതല് വനിതാ സംവരണം വരെയുള്ള വിഷയങ്ങള് സമിതി ചര്ച്ച ചെയ്യും.

ബീഹാര് സംസ്ഥാന സര്ക്കാര് ജാതി സെന്സസ് പുറത്തുവിട്ടതിനെ തുടര്ന്ന് രാജ്യത്ത് ജാതി സെന്സ് നടത്തണമെന്ന ആവശ്യം കോണ്ഗ്രസ് ശക്തമാക്കിയിരുന്നു. ഇക്കാര്യത്തില് ഇനിയെന്ത് എന്നത് യോഗത്തിലെ പ്രധാന ചര്ച്ച വിഷയമാവും.

ഹൈദരാബാദിലായിരുന്നു ഇതിന് മുമ്പ് പ്രവര്ത്തക സമിതി യോഗം നടന്നത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില് വിജയിക്കാനാവുമെന്ന പ്രതീക്ഷ കഴിഞ്ഞ യോഗത്തില് നേതാക്കള് പങ്കുവെച്ചിരുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image