
കാഠ്മണ്ഡു: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക് സംഘര്‍ഷത്തെ അപലപിച്ച് നേപ്പാള്‍. തീവ്രവാദത്തിനെതിരെ നേപ്പാള്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അയല്‍രാജ്യത്തിനെതിരെ നമ്മുടെ മണ്ണ് ഉപയോഗിക്കാന്‍ ഒരു ശത്രു ശക്തിയെയും അനുവദിക്കില്ലെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ആ ദുരന്തഘട്ടത്തില്‍ നേപ്പാളും ഇന്ത്യയും ഐക്യത്തോടെയാണ് നിലകൊണ്ടതെന്നും ദുഃഖവും നഷ്ടങ്ങളും പങ്കുവെച്ചെന്നും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രസ്താവന. സംഘർഷം അവസാനിപ്പിക്കുമെന്നാണ് സമാധാനം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേപ്പാൾ അറിയിച്ചു.
അതേ സമയം ' ഇതൊന്നും ഞങ്ങളുടെ വിഷയമേ അല്ല' എന്നാണ് ഇന്ത്യ-പാക് ആക്രമണത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചത്. ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യാൻ സാധിക്കുക എന്ന് വാൻസ് പറഞ്ഞു. 'ഈ യുദ്ധം ഞങ്ങളുടെ വിഷയം അല്ലാത്തതിനാൽ, ഇതിലൊന്നും ഇടപെടാൻ പോകുന്നില്ല. രണ്ട് പേരോടും ആയുധം താഴെവെക്കാൻ ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നയതന്ത്ര രീതിയിൽ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ' എന്നും വാൻസ് വ്യക്തമാക്കി. അതിർത്തി യുദ്ധമോ ആണവായുധമോ ആകാതെ ഇരിക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും വാൻസ് കൂട്ടിച്ചേർത്തു.
Press Release. @Arzuranadeuba @amritrai555 @krishnadhakal07 pic.twitter.com/vQiUa8siCE
— MOFA of Nepal 🇳🇵 (@MofaNepal) May 8, 2025
ഇതൊരു പ്രാദേശിക യുദ്ധത്തിലേക്കോ ഒരു ആണവ സംഘര്‍ഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ഇപ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും വാന്‍സ് പറഞ്ഞു.
Content Highlights: Nepal expressed concern over India-Pak attack