'അഞ്ചാം ദിനം ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ ബാക്കിയുള്ള ആറുവിക്കറ്റുകളും വീഴ്ത്തും'; ഇംഗ്ലണ്ട് സഹ പരിശീലകൻ

അഞ്ചാം ദിനത്തിന് മുന്നേ വമ്പൻ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്

dot image

ലോർഡ്‌സിൽ പുരോഗമിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഫോട്ടോ ഫിനിഷിങ്ങിലെക്ക് കടക്കുകയാണ്. ഒരു ദിനം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കെ 135 റൺസ് മാത്രമാണ്. 90 .2 എറിഞ്ഞുതീരാനിരിക്കെ ഇംഗ്ലണ്ടിന് ജയത്തിലേക്ക് വേണ്ടത് ആറ് വിക്കറ്റുകളും.

ഇപ്പോഴിതാ അഞ്ചാം ദിനത്തിന് മുന്നേ വമ്പൻ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്. 'അഞ്ചാം ദിനം ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ ബാക്കിയുള്ള ആറുവിക്കറ്റുകളും വീഴ്ത്തുമെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 193 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 58 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (6), ജയ്‌സ്വാൾ (0), കരുൺ നായർ (14 ), നൈറ്റ് വാച്ച് മാനായി എത്തിയ ആകാശ് ദീപ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ ഇംഗ്ലണ്ട് 192 റൺസിൽ കൂടാരം കയറിയിരുന്നു. വാഷിംഗ്‌ടൺ സുന്ദർ നാല് വിക്കറ്റും ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡിയും ആകാശ് ദീപും ഓരോ വിക്കറ്റ് നേടിയും ആക്രമണത്തിൽ പങ്കാളിയായി. ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും നിലയുറപ്പിക്കാനായില്ല.

40 റൺസ് നേടിയ ജോ റൂട്ട് ആണ് ടോപ് സ്‌കോറർ. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു.

Content Highlights:'India's remaining six wickets will be taken in the first hour of the fifth day'; England coach

dot image
To advertise here,contact us
dot image