ചരിത്രം കുറിക്കാൻ ഇന്ത്യൻ വനിതകൾ; ഇം​ഗ്ലണ്ടിനെതിരെ ക്രിക്കറ്റ് പരമ്പര ലക്ഷ്യം

ഇന്ത്യൻ സമയം രാത്രി 11.05 മുതലാണ് മത്സരം നടക്കുന്നത്

dot image

ഇം​ഗ്ലണ്ട് വനിതകൾക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. ഈ മത്സരം വിജയിച്ചാൽ ഇന്ത്യൻ ടീമിന് സ്വന്തമാകുന്നത് ഒരു ചരിത്ര നേട്ടമാണ്. ഇതാദ്യമായി ഇന്ത്യൻ വനിത ടീമിന് ഇം​ഗ്ലണ്ടിനെതിരെ ഒരു ട്വന്റി 20 പരമ്പര വിജയിക്കാൻ സാധിക്കും.

2006ൽ നടന്ന ഒരു ട്വന്റി 20 മാത്രമുണ്ടായിരുന്ന ഒരു പരമ്പരയിൽ ഇന്ത്യൻ വനിതകൾ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടൊരിക്കിലും സ്വന്തം നാട്ടിലോ ഇം​ഗ്ലണ്ട് മണ്ണിലോ ഇന്ത്യൻ വനിതകൾക്ക് ഇം​​ഗ്ലണ്ടിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇം​ഗ്ലണ്ടിനെ തോൽപ്പിക്കാൻ സാധിച്ചാൽ ചരിത്രം തിരുത്തുവാൻ ഇന്ത്യൻ വനിതകൾക്ക് സാധിക്കും. ഇന്ത്യൻ സമയം രാത്രി 11.05 മുതലാണ് മത്സരം നടക്കുന്നത്.

അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ വനിതകൾ വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ 97 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 24 റൺസിനും ഇന്ത്യൻ വനിതകൾ വിജയിച്ചു.

Content Highlights: India Women eye maiden series victory over England

dot image
To advertise here,contact us
dot image