'ഇംഗ്ലണ്ടിലും സ്പിന്നിന് പ്രധാന്യമുണ്ട്, ഷർദുലിന് പകരം കുൽദീപ് വരട്ടെ'; ആവശ്യവുമായി മുൻ താരങ്ങൾ

'കൂൽദീപ് ടീമിലേക്ക് വരുന്നത് വലിയ ​ഗുണം ചെയ്യും'

dot image

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ ഷർദുൽ താക്കൂറിനു പകരം, സ്പിന്നറായ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ആവശ്യപ്പെട്ടു. സമാന ആവശ്യം ഉന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം മോണ്ടി പനേസറും രം​ഗത്തെത്തി.

'താക്കൂർ ഇന്ത്യൻ ടീമിന് പുറത്തുപോകണമെന്ന് പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. കൂൽദീപ് ടീമിലേക്ക് വരുന്നത് വലിയ ​ഗുണം ചെയ്യും. ഒന്നാം ടെസ്റ്റിനു മുമ്പ് താക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡി കളിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഇത് ഓസ്ട്രേലിയയിലെ നിതീഷിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ ഇപ്പോൾ നിതീഷ് ടീമിലെത്തിയാൽ അത് ടീം ബാലൻസിനെ ബാധിച്ചേക്കും. ഇം​ഗ്ലണ്ടിലാണ് പരമ്പര നടക്കുന്നതെങ്കിലും സ്പിന്നിന് വലിയ പ്രധാന്യമുണ്ട്.' മഞ്ജരേക്കർ പ്രതികരിച്ചു.

'എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം കുൽദീപ് യാദവിനെക്കൂടി കളിപ്പിക്കണമെന്നാണ് പനേസർ പറയുന്നത്. എഡ്ജ്ബാസ്റ്റണിലെ പിച്ച് സ്പിന്നിന് പിന്തുണ നൽകും. അതുകൊണ്ട് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിന്നറെന്ന നിലയിൽ കുൽദീപ് യാദവിന് അവസരം നൽകാം. പന്ത് തിരിയുന്ന പിച്ചുകളെല്ലെങ്കിലും താൻ അപകടകാരിയാണെന്ന് കുൽദീപ് ഐപിഎല്ലിൽ തെളിയിച്ചിട്ടുമുണ്ട്.' പനേസർ ചൂണ്ടിക്കാട്ടി.

Content Highlights: Kuldeep Yadav for Shardul Thakur: Former players back spinner to start in Birmingham Test

dot image
To advertise here,contact us
dot image