ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ നാട്ടിലേക്ക് മടക്കി അയച്ചതെന്നാണ് പരിശീലകൻ ​ഗൗതം ​ഗംഭീർ പറയുന്നത്.

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായി ഉൾപ്പെടുത്തിയ ഹർഷിത് റാണയെ രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഹർഷിത് ഭാ​ഗമാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ നാട്ടിലേക്ക് മടക്കി അയച്ചതെന്നാണ് പരിശീലകൻ ​ഗൗതം ​ഗംഭീർ പറയുന്നത്.

'ഹർഷിത് റാണയെ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഹർഷിത് ഉണ്ടാകുകയില്ല.' പേര് വെളിപ്പെടുത്താതെ ഒരു ബിസിസിഐ പ്രതിനിധി പിടിഐയോട് പ്രതികരിച്ചു.

അതിനിടെ പരിശീലകൻ ​ഗൗതം ​ഗംഭീർ ഹർഷിതിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പ്രതികരിച്ചിരുന്നു. 'ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടറുമായി ഞാൻ സംസാരിച്ചിരുന്നു. ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹർഷിതിനെ തിരിച്ചയച്ചിരിക്കുന്നു. മറ്റ് പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലില്ല. ഇന്ത്യൻ ടീം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.' ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ​ഗംഭീർ പ്രതികരിച്ചു.

ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോ​ഗിക ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ ഭാ​ഗമായിരുന്നു ഹർഷിത്. പിന്നാലെ ഇം​ഗ്ലണ്ട് ടീമിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഹർഷതിനെ ആദ്യം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ ആദ്യ ടെസ്റ്റിന് മുമ്പായി താരത്തെ അപ്രതീക്ഷിതമായി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Harshit Rana Released From Indian test Squad

dot image
To advertise here,contact us
dot image