
ആന്റിഗ്വ: ഐസിസി കിരീടങ്ങളുടെ നോക്കൗട്ട് ഘട്ടങ്ങളിൽ പുറത്താകുന്നതിൽ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി ന്യുസീലാൻഡ് മുൻ താരം ഇയാൻ സ്മിത്ത്. തോൽക്കുമെന്ന ഭയം ക്രിക്കറ്റിൽ നിർണായക ഘടകമാണ്. സമ്മർദ്ദമാണ് മറ്റൊരു പ്രധാന കാര്യം. വലിയ വേദികളിൽ ഇതുരണ്ടും മറികടക്കാൻ കഴിയണം. ഇന്ത്യൻ ടീമിനെപ്പോലെ സമ്മർദ്ദമുള്ള മറ്റൊരു ടീമും ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് താൻ കരുതുന്നതായി ഇയാൻ സ്മിത്ത് പ്രതികരിച്ചു.
ആഗ്രഹവും പ്രതീക്ഷയുമാണ് ഓരോ മത്സരങ്ങളും വിജയിക്കുന്നതിന് കാരണം. ഓരോ മത്സരങ്ങളും വിജയിക്കുന്നതിനാണ് കളിക്കുന്നത്. എന്നാൽ വിജയം എപ്പോഴും സാധ്യമല്ല. അത് നേടുക എളുപ്പമല്ലെന്നും ഇയാൻ സ്മിത്ത് പറഞ്ഞു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമി സാധ്യതകൾക്ക് അരികിൽ നിൽക്കവെയാണ് നിർദ്ദേശവുമായി ന്യുസീലാൻഡ് മുൻ താരം രംഗത്തെത്തിയിരിക്കുന്നത്.
ദുബെയുടെ പ്രകടനത്തില്‍ അതൃപ്തി?; മാറ്റത്തിന് സാധ്യതഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാനാകും. രാത്രി എട്ട് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സെമി സാധ്യതകൾ നിലനിർത്താൻ ബംഗ്ലാദേശിന് ഇന്നത്തെ മത്സരത്തിൽ വിജയം ആവശ്യമാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് പരാജയപ്പെട്ടാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.